ഇരിട്ടി : ശുഹൈബിനെ കൊന്നവരെയും കൊല്ലിച്ചവരെയും പിടികൂടുന്നതുവരെ വിശ്രമിക്കില്ലെന്നും പോരാട്ടം തുടരുമെന്നും ഡിസിസി പ്രസിഡന്റ് സതീശന് പാച്ചേനി. നവദര്‍ശന്‍ യാത്രയ്ക്ക് ഇരിട്ടിയില്‍ നല്കിയ സ്വീകരണത്തിന് മറുപടിപറഞ്ഞു സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ട് കേസുകളില്‍ പ്രതിയായ പി. ജയരാജന് കൊല്ലപ്പെട്ട ശുഹൈബിനെക്കുറിച്ച് പച്ചക്കള്ളം പ്രചരിപ്പിക്കുകയാണ്.
പാവപ്പെട്ടവന് റേഷനും കെഎസ്ആര്‍ടിസി ക്കാര്‍ക്ക് പെന്‍ഷനും കൊടുക്കാന്‍ കാശില്ലാതെ നട്ടം തിരിയുന്ന പിണറായി വിജയന് ലക്ഷങ്ങള്‍ പ്രതിഫലം നല്കി സിബിഐ അന്വേഷണത്തെ പ്രതിരോധിക്കാന്‍ സുപ്രീം കോടതിയില്‍ നിന്നും അഭിഭാഷകരെ കൊണ്ടുവരുന്നു.
കണ്ണൂരുകാര് ചോരക്കൊതിയന്മാരാണ് എന്ന് പറയുന്നവരുടെ മുന്നില്‍ തലകുനിച്ചു നില്‍ക്കേണ്ട അവസ്ഥയാണ് ഇന്ന്.
ഈ അവസ്ഥ മാറ്റിയെടുത്തേ പറ്റൂ. ഇനിയൊരു മനുഷ്യരക്തവും ഇവിടെ വീഴാന്‍ ഇടവരരുതെന്നും അതിനായാണ് ഈ പോരാട്ടമെന്നും സതീശന് പാച്ചേനി പറഞ്ഞു. മഹിളാ കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് ലതികാ സുഭാഷ് ഉദ്ഘാടനം ചെയ്തു. പി.എ. നസീര്‍ അധ്യക്ഷത വഹിച്ചു.
സണ്ണി ജോസഫ് എംഎല്‍എ, മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് രജനി രമാനന്ദ്, സജീവ് ജോസഫ്, നേതാക്കളായ ജോഷി കണ്ടത്തില്‍, രഞ്ജിത്ത് നാറാത്ത്, സി. അഷ്റഫ്, പി.കെ. ജനാര്ദ്ദനന്, പടിയൂര്‍ ദാമോദരന്‍, ചന്ദ്രന് തില്ലങ്കേരി, പി.സി.ഷാജി, നിന്നു ബഹനാന്, ലിസി ജോസഫ് , തോമസ് വര്‍ഗീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.