എല്ലാം ശരിയാക്കാന്‍ ട്യൂഷന്‍! വാഹന പരിശോധനാ വേളയിലും മറ്റു സമാന സന്ദര്‍ഭങ്ങളിലും ജനങ്ങളോട് മാന്യമായി പെരുമാറാന്‍ പോലീസുകാര്‍ക്ക് പരിശീലനം; ഇനി പോലീസുകാര്‍ നന്നാകുമോ ?

തി​രു​വ​ന​ന്ത​പു​രം: വാ​ഹ​ന പ​രി​ശോ​ധ​നാ വേ​ള​യി​ലും മ​റ്റു സ​മാ​ന സ​ന്ദ​ർ​ഭ​ങ്ങ​ളി​ലും ജ​ന​ങ്ങ​ളോ​ട് മാ​ന്യ​മാ​യി പെ​രു​മാ​റ​ണ​മെ​ന്ന് പോ​ലീ​സു​കാ​ർ​ക്ക് നി​ർ​ദേ​ശം. ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം സം​സ്ഥാ​ന​ത്തെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ ന​ട​ന്ന പ​രി​ശീ​ല​ന​ത്തി​ലാ​ണ് പോ​ലീ​സു​കാ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​ത്. വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ നി​യ​മം പാ​ലി​ക്കാ​ൻ ത​യാ​റാ​വ​ണം. യാ​ത്ര​ക്കാ​ർ പ്ര​കോ​പി​പ്പി​ച്ചാ​ലും മാ​ന്യ​ത വി​ട​രു​തെ​ന്നും ആ​വ​രു​ടെ പെ​രു​മാ​റ്റം കാ​മ​റ​യി​ൽ പ​ക​ർ​ത്ത​ണ​മെ​ന്നും നി​ർ​ദേ​ശം ന​ൽ​കി.

പ​രി​ശോ​ധ​നാ വേ​ള​യി​ൽ ചെ​യ്യേ​ണ്ട​തും ചെ​യ്യ​രു​താ​ത്ത​തു​മാ​യ കാ​ര്യ​ങ്ങ​ളെ സം​ബ​ന്ധി​ച്ച് നി​ല​വി​ലു​ള്ള സ​ർ​ക്കു​ല​റു​ക​ളി​ലെ നി​ർ​ദേ​ശ​ങ്ങ​ൾ​ക്കൊ​പ്പം പ്രാ​യോ​ഗി​ക സ​ന്ദ​ർ​ഭ​ങ്ങ​ളും പ​രി​ശീ​ല​ന​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു.

ഹെ​ൽ​മ​റ്റ് ഇ​ല്ലാ​തെ​യു​ള്ള ബൈ​ക്ക് യാ​ത്ര, ഓ​വ​ർ സ്പീ​ഡി​ൽ സ​ഞ്ച​രി​ക്കു​ന്ന കാ​ർ തു​ട​ങ്ങി​യ​വ എ​ങ്ങ​നെ​യാ​ണ് പ​രി​ശോ​ധി​ക്കേ​ണ്ട​തെ​ന്നും പെ​രു​മാ​റ്റം എ​ങ്ങ​നെ​യാ​യി​രി​ക്ക​ണം എ​ന്നു​മു​ള്ള പ്രാ​യോ​ഗി​ക പ​രി​ശീ​ല​ന​മാ​ണ് ന​ൽ​കി​യ​ത്. പൊ​തു​വി​ൽ വാ​ഹ​ന​യാ​ത്ര​ക്കാ​രു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​കു​ന്ന നി​യ​മ ലം​ഘ​ന​ങ്ങ​ളും തെ​റ്റാ​യ രീ​തി​ക​ൾ സം​ബ​ന്ധി​ച്ചും അ​വ കൈ​കാ​ര്യം ചെ​യ്യേ​ണ്ട രീ​തി​യും പ​രി​ശീ​ല​ന​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു.

ഹൈ​വേ പ​ട്രോ​ൾ ഉ​ദ്യോ​ഗ​സ്ഥ​ർ, ട്രാ​ഫി​ക് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ, ട്രാ​ഫി​ക് നി​യ​ന്ത്രി​ക്കു​ന്ന പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വർക്കെല്ലാം പരീശിലനം നൽകി.

Related posts