സിനിമാ താരങ്ങളോട് അമിതമായി ആരാധന തോന്നുന്നതും പിന്നീടു പലതും കാട്ടിക്കൂട്ടുകയും ചെയ്യുന്നവരെക്കുറിച്ചു വാർത്തകൾ വരുന്നത് പതിവാണ്. അത്തരത്തിൽ അടുത്തിടെ ബോളിവുഡ് താരസുന്ദരി തപ്സി പന്നുവിന് ഒരു ആരാധകൻ അയച്ച വിവാഹ ആലോചനാ കത്താണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
തപ്സിയെ താൻ ഒരുപാട് സ്നേഹിക്കുന്നു എന്നും ഈ ജീവിതകാലം മുഴുവൻ ഒപ്പം കഴിയാൻ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞ് തുടങ്ങുന്ന ഇ-മെയിൽ അയച്ച യുവാവ് തന്റെ ഗുണഗണങ്ങളും പങ്കുവച്ചിട്ടുണ്ട്. താൻ ഒരു വെർജിൻ ആണെന്നും സസ്യാഹാരിയാണെന്നും മദ്യപനല്ലെന്നും, വേണമെങ്കിൽ നുണ പരിശോധനയ്ക്കോ നാർക്കോ ടെസ്റ്റിനോ ബ്രെയിൻ മാപ്പിങ് ടെസ്റ്റിനോ തയ്യാറാണെന്നും ആരാധകൻ പറയുന്നു.
ഇനി ജീവിതത്തിൽ മറ്റെന്തു വേണം ബെസ്റ്റ് പ്രൊപ്പോസൽ എവർ എന്ന കാപ്ഷനോടെയാണ് തപ്സി ഈ പ്രൊപ്പോസൽ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്.