താമരശേരി: വധഭീഷണിയും സമൂഹ്യമാധ്യമങ്ങളിലൂടെയുള്ള അപകീര്‍ത്തിപ്പെടുത്തലും പൊറുതിമുട്ടിക്കുന്ന സാഹചര്യത്തില്‍ ലീഗ് നേതൃത്വത്തിന് കാരാട്ട് റസാഖ് എംഎല്‍എ കത്തയച്ചു. മുസ്ലീംലീഗ് ജനാധിപത്യവും ജനവിധിയും അംഗീകരിക്കണമെന്നും ലീഗ് പ്രവര്‍ത്തകര്‍ക്ക് രാഷ്ട്രീയ ബോധം നല്‍കണമെന്നും ലീഗ് സംസ്ഥാ നേതൃത്വത്തോട് ആവശ്യപ്പെട്ടതായി കാരട്ട് റസാഖ് എംഎല്‍എ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കുമെന്ന് എംഎല്‍എ പറഞ്ഞു. മുസ്ലീംലീഗിൽനിന്ന്് രാജിവച്ച് ഇടതുപക്ഷ പിന്തുണയോടെ സ്ഥാനാർഥിയായതു മുതല്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ വേട്ടയാടുകയാണ്. പല തവണ നവമാധ്യമങ്ങളിലൂടെ തേജോവധം ചെയ്യുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു.
നിയമസഭയില്‍ നടത്തിയ പ്രസംഗത്തിന്റെ പേരില്‍ മുസ്ലീം ലീഗിന്റെയും കെഎംസിസി അടക്കമുള്ള പോഷക സംഘടനകളുടെയും പ്രവര്‍ത്തകര്‍ അര്‍ദ്ധ രാത്രിയല് വരെ നിരന്തരമായി ഫോണില്‍ വിളിച്ച് അസംഭ്യം പറയുകയും വധഭീഷണി മുക്കുകയുമാണ്. പരാതിയില്‍ കൊടുവള്ളി പോലീസ് അന്വേഷണം നടത്തി വരുകയാണെന്നും അദ്ദേഹം പറഞ്ഞു.