മുംബൈ: പന്ത് ചുരണ്ടൽ വിവാദത്തിന്റെ പേരിൽ ഓസ്ട്രേലിയൻ താരങ്ങളായ സ്റ്റീവ് സ്മിത്തിനും ഡേവിഡ് വാർണർക്കും ഒരു വർഷത്തെ വിലക്ക് ഏർപ്പെടുത്തിയ ക്രിക്കറ്റ് ഓസ്ട്രേലിയയുടെ നടപടിയെ സ്വാഗതം ചെയ്ത് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ.
“ക്രിക്കറ്റ് മാന്യന്മാരുടെ കളിയാണ്. അത് മാന്യമായി തന്നെ കളിക്കണം. സംഭവിച്ചതെന്തു തന്നെയായാലും ക്രിക്കറ്റ് ഓസ്ട്രേലിയ എടുത്ത തീരുമാനം സ്വാഗതാർഹമാണ്”- സച്ചിൻ പറഞ്ഞു.
ക്രിക്കറ്റിന്റെ വിശ്വാസ്യത കാത്തുസുക്ഷിക്കുന്ന നടപടിയാണ് താരങ്ങളെ വിലക്കിയതിലൂടെ ക്രിക്കറ്റ് ഓസ്ട്രേലിയ ചെയ്തതതെന്നും സച്ചിൽ ട്വീറ്റ് ചെയ്തു. കളി ജയിക്കുക എന്നത് പ്രധാനമാണ് എന്നാൽ അത് എങ്ങനെ ജയിക്കുന്നു എന്നതാണ് ഏറ്റവും പ്രധാനമെന്നും സച്ചിൻ തന്റെ ട്വീറ്റിൽ കൂട്ടിച്ചേർത്തു. വിഷയത്തിൽ ആദ്യമായാണ് സച്ചിൻ പ്രതികരണമറിയിക്കുന്നത്.