കളമശേരി: മകനോടൊപ്പം യാത്രചെയ്യവേ ബൈക്കിൽനിന്നു തെറിച്ചുവീണ് പരിക്കേറ്റ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കളമശേരി കുസാറ്റിനു സമീപം താമസിക്കുന്ന മന്നോപ്പാളി വീട്ടിൽ ലൈല(53)യാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നു വെളുപ്പിന് രണ്ടരയോടെ മരിച്ചത്.
ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നരയ്ക്ക് കുസാറ്റ് കാന്പസിനുള്ളിലായിരുന്നു അപകടം. മകൻ ഓടിച്ചിരുന്ന ബൈക്കിൽ പിന്നിലിരുന്നു യാത്രചെയ്യുകയായിരുന്നു ഇവർ.
റോഡിലെ ഹബ്ബിൽ കയറവേ വീട്ടമ്മ ബൈക്കിൽനിന്നു റോഡിലേക്കു തെറിച്ചുവീഴുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മേൽനടപടികൾ പൂർത്തിയാക്കി മൃതദേഹം ഇന്നുതന്നെ ബന്ധുക്കൾക്കു വിട്ടുകൊടുക്കുമെന്ന് അധികൃതർ പറഞ്ഞു. ഇവർ കുസാറ്റിലെ താത്കാലിക ജീവനക്കാരിയാണ്. മക്കൾ: അഷ്റഫ്, മജീദ്.