പത്തനംതിട്ട: സാമൂഹിക പ്രവര്‍ത്തക ഡോ. എം എസ് സുനിലിന്റെ നേതൃത്വത്തില്‍ ഭവന രഹിതര്‍ക്കു പണിതു നല്കുന്ന 90-ാമത്തെ വീടിന്റെ താക്കോല്‍ ദാനവും ഉദ്ഘാടനവും കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂര്‍ പി. കെ. നിര്‍വഹിച്ചു. തെങ്ങുംകാവ് തോണിക്കുഴിയില്‍ ഡോളമം ചെല്ലപ്പനും കുടുംബത്തിനുമാണ് വീടു നല്‍കിയത്.
ഹൃദയസംബന്ധമായ അസുഖങ്ങളാല്‍ ചികില്‍സയിലായിരുന്ന ചെല്ലപ്പന്റെ ആശുപത്രി ചിലവുകള്‍മൂലം പഞ്ചായത്തില്‍ നിന്നും അനുവദിച്ച തുകകൊണ്ട് വീടു പൂര്‍ത്തീകരിക്കാന്‍ പറ്റാതെ വര്‍ഷങ്ങളായി പ്ലാസ്റ്റിക് ഷെഡിനുള്ളില്‍ കഴിയുകയായിരുന്നു. ഇവരുടെ സുഹൃത്തായ ജിഷയുടെ സഹായത്താലാണ് വീടു പൂര്‍ത്തീകരിച്ച് നല്‍കിയത്.
ചടങ്ങില്‍ പ്രമാടം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് റോബിന് പീറ്റര്‍, വാര്‍ഡംഗം കെ.കെ. നെഹൃ, ടി. ജെ. മാത്യു, കെ. പി. ജയലാല്‍, വിഇഒ അനീഷ് കുമാര്‍, രഞ്ജുഷാ സനോജ് എന്നിവർ പ്രസംഗിച്ചു.