ഗുരുവായൂർ: ദേവസ്വത്തിന്റെ വരവുകളിൽ സ്ഥിര നിക്ഷേപത്തിലൂടെ ലഭിക്കുന്ന പലിശയും ഷേത്രത്തിലെ വഴിപാടിനങ്ങളിലൂടെ ലഭിക്കുന്ന തുകയും ഭണ്ഡാര വരവുമാണ് പ്രധാനം. സ്ഥിര നിക്ഷേപത്തിലൂടെ വർഷം 105 കോടിയും വഴിപാടിനത്തിൽ 107കോടിയും ലഭിക്കുന്നുണ്ട്. ഭണ്ഡാര വരവിലൂടെ വർഷം 65കോടിയാണ് വരുമാനം.
ലോക്കറ്റ് വിൽപ്പനയിലൂടെ 5.20കോടിയും റസ്റ്റ് ഹൗസുകളുടെ വാടകയിനത്തിൽ ഏഴ് കോടിയും കച്ചവട സ്ഥാപനങ്ങളുടെ ലൈസൻസ് ഫീസിനത്തിൽ അഞ്ച് കോടിയും ലഭിക്കുന്നുണ്ട്. ജീവനക്കാരുടെ ശന്പള ഇനത്തിൽ പ്രതിവർഷം 53.72കോടിയും പെൻഷൻ ഇനത്തിൽ 25കോടിയുമാണ് ചെലവ്. നിർമാണ പ്രവർത്തികൾക്കും വികസനത്തിനുമായാണ് മറ്റു ചിലവുകൾ നടത്തുന്നത്.