മഹാനടി എന്ന സിനിമയ്ക്കായി തെലുങ്ക് പഠിക്കുകയാണ് നടൻ ദുൽഖർ സൽമാൻ. തന്റെ ആദ്യ തെലുങ്ക് ചിത്രത്തിന് വേണ്ടിയാണ് താരം തെലുങ്ക് പഠിക്കുന്നത്. ഡബ്ബിംഗ് സമയത്തെ ചിത്രം പങ്കുവച്ചുകൊണ്ടാണ് താരം തെലുങ്ക് ഭാഷയെപ്പറ്റി വാചാലനായത്.
തെലുങ്ക് കടുകട്ടിയാണ്, എങ്കിലും ഡബ്ബിംഗിനായി ഇത് പഠിച്ചേ തീരൂവെന്ന് താരം പറയുന്നു. തന്റെ കഴിവിന്റെ പരമാവധി താൻ തെലുങ്ക് പഠിക്കാൻ ശ്രമിക്കുമെന്നും താരം പറയുന്നു. നാഗ് അശ്വിനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കീർത്തി സുരേഷാണ് നായിക. സാമന്തയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. തമിഴിലും തെലുങ്കിലുമായിട്ടാണ് ചിത്രം ഒരുക്കുന്നത്.