കുണ്ടറ: യഥാർഥ മതവിശ്വാസി ഒരിക്കലും ഒരു തീവ്രവാദിയാകാൻ ശ്രമിക്കില്ലെന്നും ഭീകരവാദം യഥാർഥ മതബോധമുള്ള വിശ്വാസിക്ക് ഭൂഷണമല്ലെന്നും എൻ. കെ. പ്രേമചന്ദ്രൻ എംപി, ചന്ദനത്തോപ്പ് മാമൂട് ചൂഴുവൻചിറ മുസ്ലിം ജമാ അത്ത് ആണ്ടുനേർച്ചയോടനുബന്ധിച്ച് നടയ്ക്കാവ് നഗറിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു എംപി.
തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി മതവിജ്ഞാനസദസ് ഉദ്ഘാടനം ചെയ്തു. അസീസിയ മെഡിക്കൽ കോളജ് ചെയർമാൻ എം. അബ്ദുൽ അസീസ്, പെരിനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽ. അനിൽ, ഫാ. തങ്കച്ചൻ ചിറയത്ത്, വി. നൗഫൽ, വി. ജ്യോതിർനിവാസ് തുടങ്ങിയവർ പ്രസംഗിച്ചു.
ജമാ അത്ത് പ്രസിഡന്റ് എ.എ. ലത്തീഫ് മാമൂട് അധ്യക്ഷത വഹിച്ചു. എം. നൗഷാദ് എംഎൽഎ വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകളും അവാർഡുകളും നൽകി. കർബല ട്രസ്റ്റ് ട്രഷറർ എം. അബ്ജുൽ സലാം ചികിത്സാ സഹായവും വസ്ത്രങ്ങളും നൽകി.