സ്വന്തം ജീവിതം വെള്ളിത്തിരയിൽ എത്തിക്കാനുള്ള തത്രപ്പാടിലാണ് സണ്ണി ലിയോണ്‍.കരണ്‍ജീത് കൗർ എന്ന് പേരിട്ടിരിക്കുന്ന വെബ്ബ് സീരിസാണ് സണ്ണിയുടെ ജീവിതകഥ പറയുന്നത്. അമേരിക്കൻ പോണ് സിനിമാ രംഗത്ത് നിന്നും ബോളിവുഡിന്റെ ലോകത്തേക്കുള്ള സണ്ണിയുടെ യാത്രയാണ് സീരിസിലൂടെ അനാവൃതമാക്കുന്നത്.
മറക്കാൻ ശ്രമിക്കുന്ന പല കാര്യങ്ങളും വേദനയോടെ വീണ്ടും അഭിനയിക്കേണ്ടി വന്നുവെന്നു സണ്ണി പറയുന്നു. സീരിസിന് വേണ്ടി തന്റെ ജീവിതത്തിലെ പല അനുഭവങ്ങളിലൂടെയും വീണ്ടും കടന്നു പോകേണ്ടി വന്നു. സീരിസിനായി അണിയറ പ്രവർത്തകർ തന്നെ സമീപിച്ചപ്പോൾ എളുപ്പമുള്ള കാര്യമായിരിക്കുമെന്നാണ് കരുതിയത്. എന്നാൽ അങ്ങനെയല്ല സംഭവിച്ചത്.
ചിത്രീകരണം ആരംഭിച്ചതോടെ ഞാൻ വികാരഭരിതയായി. ജീവിതത്തിൽ മറക്കാൻ ആഗ്രഹിക്കുന്ന പല കാര്യങ്ങളും വീണ്ടും അഭിനയിക്കേണ്ടി വന്നു. അത്തരത്തിലുള്ള ഒരു രംഗത്തിൽ ഞാൻ പൊട്ടിക്കരഞ്ഞുപോയി- താരം പറയുന്നു. എന്റെ മുന്നിൽ നിന്നുകൊണ്ട് അച്ഛൻ പൊട്ടിക്കരയുന്ന രംഗമായിരുന്നു അത്.
ആ രംഗം വീണ്ടും ആവർത്തിച്ചപ്പോൾ എന്റെ നിയന്ത്രണം നഷ്ടമായി. പൊട്ടിക്കരഞ്ഞ എന്നെ ഭർത്താവ് ഡാനിയലാണ് സമാധാനിപ്പിച്ചത്. എന്റെ മാതാപിതാക്കൾ മരിച്ചു. അതുകൊണ്ടു തന്നെ വളരെയധികം വേദനയോടെയാണ് ആ രംഗം ചിത്രീകരിച്ചത്- സണ്ണി പറഞ്ഞു.