ഏപ്രിലിൽ ഐപിഎൽ എത്തുന്പോൾ രൺവീറിന്റെ ഡാൻസും കൂടെ കാണും. ആ ഡാൻസിനായി ബോളിവുഡ് താരം രൺവീർ സിംഗ് ആവശ്യപ്പെട്ടത് കോടികളാണ്. ഒന്നും രണ്ടുമല്ല അഞ്ചു കോടി. 15 മിനിറ്റ് ദൈർഘ്യമുള്ള തന്റെ നൃത്തപരിപാടിക്കാണ് ഈ അഞ്ചു കോടി താരം ആവശ്യപ്പെട്ടത്.
സംഘാടകർ ഇതു കേട്ട് ഞെട്ടിയെങ്കിലും രൺവീറിന്റെ ഡാൻസ് ഒഴിവാക്കാൻ പറ്റാത്തതിനാൽ ഉൾപ്പെടുത്തിയെന്നാണ് കേൾക്കുന്നത്. പദ്മാവതിന് ശേഷം രൺവീർ ബോളിവുഡിൽ ഏറ്റവും കൂടുതൽ പ്രതിഫലം മേടിക്കുന്ന താരങ്ങളിൽ ഒരാളായി മാറിയിരിക്കുകയാണ്.
അതുകൊണ്ടു തന്നെയാണ് തന്റെ നൃത്തപരിപാടിക്ക് രൺവീർ ഇത്രയും തുക ആവശ്യപ്പെടാൻ കാരണം. ഐപിഎൽ വേദിയിലെ രൺവീറിന്റെ നൃത്തച്ചുവടുകൾ കാണാൻ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.