മാ​താ​പി​താ​ക്ക​ളെ സ്നേ​ഹി​ക്കു​ന്ന ത​ല​മു​റ സ​മൂ​ഹ​ത്തി​ൽ ശാ​ന്തി പ​ക​രും: ഡോ. ​ഫ്രാ​ങ്ക് ലി​ൻ ആ​സാ​ദ് ഗാ​ന്ധി

ക​ല്യാ​ശേ​രി: മാ​താ​പി​താ​ക്ക​ളെ സ്നേ​ഹി​ക്കു​ന്ന ത​ല​മു​റ​യ്ക്കു മാ​ത്ര​മേ സ​മൂ​ഹ​ത്തി​ൽ ശാ​ന്തി​യും അ​ഹിം​സാ വാ​ദ​വും സ​മാ​ധാ​ന​വും പു​ല​ർ​ത്താ​ൻ സാ​ധി​ക്കൂ​വെ​ന്നു പ്ര​മു​ഖ ഗാ​ന്ധി​യ​ൻ ഡോ. ​ഫ്രാ​ങ്ക് ലി​ൻ ആ​സാ​ദ് ഗാ​ന്ധി. ക​ല്യാ​ശേ​രി സെ​ൻ​ട്ര​ൽ എ​ൽ​പി സ്ക്കൂ​ളി​ൽ മു​ഖ്യാ​ധ്യാ​പ​ക​ൻ വി. ​ദാ​മോ​ദ​ര​ൻ സ​മ​ർ​പ്പ​ണം ന​ട​ത്തി​യ ഗാ​ന്ധി ശി​ല്പ​ത്തി​ന്‍റെ അ​നാഛാ​ദ​നം ന​ട​ത്തി പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
സ​മൂ​ഹ​ത്തി​ൽ ഇ​ന്നു ന​ട​മാ​ടു​ന്ന എ​ല്ലാ​ത​രം ഛിദ്ര​വാ​സ ന​ക​ൾ​ക്കും അ​ടി​സ്ഥാ​ന കാ​ര​ണം മു​തി​ർ​ന്ന ത​ല​മു​റ​യെ അ​നു​സ​രി​ക്കാ​ത്ത ഒ​രു പി​ൻ​മു​റ​ക്കാ​രു​ടെ വ​ള​ർ​ച്ച​യാ​ണ്. ഇ​തി​ലേ​ക്കു ന​യി​ക്കു​ന്ന​ത് അ​ത്ത​ര​ക്കാ​ർ​ക്ക് എ​ല്ലാ പി​ന്തു​ണ​യും ന​ൽ​കു​ന്ന ചി​ല ഗൂ​ഢ​ശ​ക്തി​ക​ളാ​ണ്. അ​വ​ർ​ക്ക് അ​വ​രു​ടെ അ​ജ​ണ്ട​ക​ൾ ന​ട​പ്പാ​ക്കാ​നാ​ണ് ഇ​ത്ത​രം ഗ്രൂ​പ്പി​നെ ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

അ​വ​ർ​ക്കാ​വ​ശ്യ​മാ​യ മ​ദ്യ​വും മ​യ​ക്കു മ​രു​ന്നും ന​ൽ​കി നാ​ടി​ന്‍റെ സ്വൈ​ര്യ ജീ​വി​തം ത​ക​ർ​ക്കു​ന്ന​തു സ​മൂ​ഹം തി​രി​ച്ച​റി​യ​ണ​മെ​ന്നും ഡോ. ​ഫ്രാ​ങ്ക് ലി​ൻ ആ​സാ​ദ് ഗാ​ന്ധി പ​റ​ഞ്ഞു. സ​മൂ​ഹ​ത്തി​ന്‍റെ ഇ​ത്ത​രം പ്ര​വ​ണ​ത നി​ർ​മാ​ർ​ജ​നം ചെ​യ്യാ​ൻ ഗാ​ന്ധി​യ​ൻ മൂ​ല്യ ങ്ങ​ൾ പ്ര​ച​രി പ്പി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ച​ട​ങ്ങി​ൽ ക​ല്യാ​ശേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡോ. ​ആ​സാ​ദ് ഗാ​ന്ധി​ക്ക് ക​ല്യാ​ശേ​രി​യു​ടെ ആ​ദ​ര​വ് സ​മ​ർ​പ്പി​ച്ചു. ഗാ​ന്ധി ശി​ൽ​പം തീ​ർ​ത്ത ശ്രീ​ജി​ത്ത് അ​ഞ്ചാം​പീ​ടി​ക, മി​നി ഉ​ദ്യാ​ന​ത്തി​ൽ കൂ​റ്റ​ൻ ദേ​ശാ​ട​ന കൊ​ക്കി​ന്‍റെ ശി​ല്പ​മൊ​രു​ക്കി​യ അ​ബ്ദു​ൾ ഫ​ത്താ​ഹ് എ​ന്നി​വ​രെ​യും ആ​ദ​രി​ച്ചു. ച​ട​ങ്ങി​ൽ പി​ടി​എ പ്ര​സി​ഡ​ന്‍റ് ഇ.​സ​ജീ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി. ​അ​ബൂ​ബ​ക്ക​ർ , പി. ​നാ​രാ​യ​ണ​ൻ, വി.​ദാ​മോ​ദ​ര​ൻ, കെ.​വി. ഗ​ണേ​ശ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts