ചിറയിൻകീഴ്: സ്കൂൾ വിദ്യാർഥിനിയായ ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പെരുങ്ങുഴി മുട്ടപ്പലം കൊടുപ്പിൽ മാടൻനടയ്ക്ക് സമീപം കാഞ്ഞിരംവിള വീട്ടിൽ ഉണ്ണി എന്ന് വിളിയ്ക്കുന്ന അഖിൽ (22) ആണ് അറസ്റ്റിലായത്.
ഇക്കഴിഞ്ഞ 25ന് വിദ്യാർഥിനിയെ കള്ളം പറഞ്ഞ് കൂട്ടിക്കൊണ്ട് പോയി പ്രതി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പീഡനത്തിനിരയായ പെണ്‍കുട്ടി ഈ വിവരം സ്കൂളിൽ കൂട്ടുകാരിയോട്് പറയുകയും കൂട്ടുകാരി അധ്യാപികയെ അറിയിച്ചതിനെ തുടർന്നാണ് പീഡന വിവരം പുറത്തറിഞ്ഞത്.
സ്കൂൾ അധികൃതർ പോലീസിൽ അറിയിച്ചതിനെ തുടർന്ന് ഒളിവിൽ പോയ പ്രതിയെ ആറ്റിങ്ങൽ ഡിവൈഎസ്പി അനിൽകുമാറിന്റെ നേതൃത്വത്തിൽ ആറ്റിങ്ങൽ ഇൻസ്പെക്ടർ അനിൽകുമാർ, ചിറയിൻകീഴ് എസ്ഐ. വി.കെ.ശ്രീജേഷ്, ഗ്രേഡ് എസ്ഐ. വിജയൻനായർ, സീനിയർ സിവിൽ പോലീസ് ഓഫീസർ കർമ്മചന്ദ്രൻ , സിപിഒ ശരത് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.