തിരുവനന്തപുരം: പോത്തന്‍കോട് വിഷാദരോഗ ചികിത്സയ്ക്ക് എത്തിയ വിദേശവനിതയെ കാണാതായ സംഭവത്തില്‍ മനംനൊന്ത് അയര്‍ലന്‍ഡുകാരിയായ ലീഗയുടെ ഭര്‍ത്താവ് ആന്‍ഡ്രൂസ്. കഴിഞ്ഞ ദിവസം മാനസികനില തകരാറിലായ നിലയില്‍ മെഡിക്കല്‍ കോളേജില്‍ ആംഡ്‌റൂസിനെ അഡ്മിറ്റ് ചെയ്തു.
അക്രമാസക്തനായ ഇയാളെ വ്യാഴാഴ്ച രാത്രി രണ്ടോടെ വിഴിഞ്ഞം പൊലീസാണ് അത്യാഹിത വിഭാഗത്തിലെത്തിച്ചത്. മെഡിക്കല്‍ കോളേജിലെ മരുന്നുകള്‍ കഴിക്കില്ലെന്നും കഴിപ്പിക്കാന്‍ ശ്രമിച്ചാല്‍ എംബസിയില്‍ പരാതിപ്പെടുമെന്നും അത്യാഹിത വിഭാഗത്തിലെ ഡോക്ടര്‍മാരെ വിരട്ടുകയാണിയാള്‍.
അയര്‍ലന്‍ഡുകാരനായ ആന്‍ഡ്രൂസിനെ ഒന്നാം വാര്‍ഡിലാണ് അഡ്മിറ്റ് ചെയ്തത്. പോലീസ് കാവലും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വ്യാഴാഴ്ച രാത്രി 11ന് വിഴിഞ്ഞം ചൊവ്വരയിലെ റിസോര്‍ട്ടിലെത്തിയ ആന്‍ഡ്രൂസ് അക്രമാസക്തനായി റസ്റ്ററന്റ് ജീവനക്കാരെ മര്‍ദ്ദിക്കുകയും ഉപകരണങ്ങള്‍ തല്ലിത്തകര്‍ക്കുകയും ചെയ്തു. മദ്യപിച്ചിരുന്നതായും ജീവനക്കാര്‍ പറയുന്നു.വിവരമറിഞ്ഞെത്തിയ വിഴിഞ്ഞം പൊലീസിനെ ആയുധങ്ങള്‍ കാട്ടി തടഞ്ഞു.
അരമണിക്കൂറിലെ പരിശ്രമത്തിനു ശേഷമാണ് പോലീസിന് ഇയാളെ കീഴ്‌പ്പെടുത്താനായത്.ലീഗയെ കണ്ടെത്താന്‍ തീരദേശത്തെ ഏതാനും ചെറുപ്പക്കാര്‍ ജ്വാല എന്ന കര്‍മ്മസമിതി രൂപീകരിക്കുകയും ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ആന്‍ഡ്രൂസ് ധാരാളം പണം ചെലവിടുകയും ചെയ്തിരുന്നു. ലീഗയുടെ ഫോട്ടോ ഇയാള്‍ തിരുവനന്തപുരത്തും കൊല്ലത്തുമുള്ള പ്രധാന വീഥികള്‍ തോറും പതിപ്പിച്ചിരുന്നു. വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചു.
പോത്തന്‍കോട് ആശുപത്രിയിലെ ചികിത്സയ്ക്കിടെ ഈ മാസം 14നാണ് ലീഗ അപ്രത്യക്ഷയായത് സഹോദരി ഇലീസിനൊപ്പമാണ് ലീഗ കേരളത്തിലെത്തിയത്. കുളച്ചലില്‍ കണ്ടെത്തിയ വിദേശ വനിതയുടെ മൃതദേഹം ലീഗയുടേതാണെന്ന് സംശയിച്ചിരുന്നു.
എന്നാല്‍ അത് തെളിയിക്കപ്പെട്ടിട്ടില്ല. ലീഗയുടെ തിരോധാനത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് ഡി.സി.പി ജി. ജയദേവിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിട്ടുണ്ട് ആറ്റിങ്ങല്‍ ഡിവൈ.എസ്.പി പി. അനില്‍കുമാറാണ് മുഖ്യ അന്വേഷണ ഉദ്യോഗസ്ഥന്‍. വിഷാദരോഗത്തിനുള്ള ആയുര്‍വേദ ചികിത്സയ്ക്കായെത്തിയ ലീഗയെ കോവളത്തു വച്ച് ദുരൂഹസാഹചര്യത്തില്‍ കാണാതാവുകയായിരുന്നു.