ദൈവത്തിൽ വിശ്വാസമുണ്ടെങ്കിൽ എത്ര വലിയ അപകടത്തിൽ നിന്നും അദ്ദേഹം നമ്മളെ രക്ഷിക്കുമെന്ന് തെളിയിക്കാൻ കുട്ടികളെയുമിരുത്തി കാർ കോണ്ക്രീറ്റ് തൂണിൽ ഇടിപ്പിച്ച വീട്ടമ്മ പോലീസ് പിടിയിൽ.
ജോർജിയ സ്വദേശിയായ ബക്കാരി വാരെണ് എന്ന ഇരുപത്തിയഞ്ചുകാരിയാണ് സ്വന്തം ജീവനും കുട്ടികളുടെ ജീവനും അപകടത്തിലാക്കി ദൈവ വിശ്വാസം പരീക്ഷിച്ചത്. അഞ്ചും ഏഴും വയസുള്ള കുട്ടികളായിരുന്നു ഇവർക്കൊപ്പം കാറിനുള്ളിൽ ഉണ്ടായിരുന്നത്. അപകടത്തിനു ശേഷം പോലീസെത്തി ഇവരെ കസ്റ്റഡിയിൽ എടുത്തിരുന്നു.
തുടർന്നു നടത്തിയ ചോദ്യം ചെയ്യലിലാണ് അപകടം മനപൂർവ്വം വരുത്തിവെച്ചതാണെന്നും ദൈവത്തിൽ വിശ്വാസം ഉണ്ടെങ്കിൽ എത്ര വലിയ അപകടമുണ്ടായാലും അദ്ദേഹം നമ്മളെ രക്ഷിക്കുമെന്ന് കുട്ടികളെ മനസിലാക്കി നൽകുന്നതിനുമാണ് താൻ വാഹനം കോണ്ക്രീറ്റ് തൂണിൽ ഇടിപ്പിച്ചതെന്നുമായിരുന്നു ഇവർ പറഞ്ഞത്.
അപകടത്തിൽ കുട്ടികൾക്കും ഇവർക്കും പരിക്കേറ്റിട്ടില്ല. ഇവരിപ്പോൾ പോലീസ് കസ്റ്റഡിയിൽ ആണ്. കുട്ടികൾ ഇപ്പോൾ മുത്തശന്റെയും മുത്തശിയുടെയും സംരക്ഷണയിൽ ആണ്.