നടന്‍ സുധീര്‍ കരമനയില്‍ നിന്ന് നോക്കുകൂലിയായി വാങ്ങിയ പണം തിരിച്ചു നല്‍കും! തൊഴിലാളികള്‍ക്ക് സസ്‌പെന്‍ഷനും; നടപടിയെടുത്തത് സിഐടിയു ജില്ലാ കമ്മറ്റി

നടന്‍ സുധീര്‍ കരമനയില്‍ നിന്ന് നോക്കുകൂലി വാങ്ങിയ സംഭവത്തില്‍ നടപടിയുമായി തൊഴിലാളി യൂണിയനുകള്‍. സുധീറിന്റെ കൈയ്യില്‍ നിന്ന് വാങ്ങിയ നോക്കുകൂലി തിരികെ നല്‍കാനും തൊഴിലാളികളെ സസ്പെന്‍ഡ് ചെയ്യാനും യൂണിയനുകള്‍ തീരുമാനിച്ചു.

ഇതിന്റെ ഭാഗമായി സി.ഐ.ടി.യു 14 തൊഴിലാളികളെയും കോണ്‍ഗ്രസ് തൊഴിലാളി യൂണിയന്‍ ഐ.എന്‍.ടി.യു.സി എഴ് തൊഴിലാളികളെയും സസ്പെന്‍ഡ് ചെയ്തു. അരിശുംമൂട് യൂണിറ്റിലെ തൊഴിലാളികളെ ആണ് പുറത്താക്കിയത്. നടന്‍ സുധീര്‍ കരമനയില്‍ നിന്ന് തൊഴിലാളികള്‍ വാങ്ങിയ നോക്കുകൂലി തിരികെ നല്‍കും. നോക്കുകൂലി വാങ്ങിയ തൊഴിലാളികളെ സസ്‌പെന്‍ഡ് ചെയ്യാനും തീരുമാനിച്ചു.

സി.ഐ.ടി.യു ജില്ലാ കമ്മറ്റിയുടേതാണ് തീരുമാനം. സി.ഐ.ടിയുവിന്റെ 14 തൊഴിലാളികളെ സസ്‌പെന്‍ഡ് ചെയ്തു. സുധീറിന്റെ പുതിയ വീടിന്റെ നിര്‍മ്മാണത്തിനായി സാധനങ്ങള്‍ എത്തിച്ചപ്പോഴായിരുന്നു നോക്കുകൂലി ആവശ്യപ്പെട്ട് യൂണിയനുകള്‍ എത്തിയത്. 25,000 രൂപ നോക്കുകൂലി വാങ്ങിയത്.

ഒരു ലക്ഷം രൂപയായിരുന്നു നോക്കുകൂലി ആവശ്യപ്പെട്ടതെന്ന് വീട് പണി ഏറ്റെടുത്ത് കരാറുകാരന്‍ പറഞ്ഞിരുന്നു. പിന്നീട് 25000 രൂപ നല്‍കിയെങ്കിലും ഗ്രാനൈറ്റ് ഇറക്കാന്‍ യൂണിയന്‍കാര്‍ തയ്യാറായിരുന്നില്ല. തുടര്‍ന്ന് ബാംഗ്ലൂരില്‍ നിന്ന് ഗ്രാനൈറ്റ് വാങ്ങിയ സ്ഥാപനത്തിന് 16000 രൂപ അധിക തുക നല്‍കി സാധനം ഇറക്കുകയായിരുന്നു.

 

 

Related posts