കേ​ര​ളാ പോ​ലീ​സ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന​സ​മ്മേ​ള​ന​ത്തി​ന് കോട്ടയത്ത് തു​ട​ക്ക​മാ​യി; 5ന് പ്ര​തി​നി​ധി സ​മ്മേ​ള​നം മു​ഖ്യ​മ​ന്ത്രി ഉദ്ഘാടനം ചെയ്യും

കോ​ട്ട​യം: മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി കോ​ട്ട​യ​ത്ത് ന​ട​ക്കു​ന്ന കേ​ര​ളാ പോ​ലീ​സ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന​സ​മ്മേ​ള​ന​ത്തി​ന് ഇ​ന്നു രാ​വി​ലെ യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന​ത്തോ​ടെ തു​ട​ക്ക​മാ​യി.മാ​മ്മ​ൻ മാ​പ്പി​ള ഹാ​ളി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​നം അ​ഞ്ചി​ന് സ​മാ​പി​ക്കും. സ​മ്മേ​ള​ന​ത്തി​ൽ സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നാ​യി 325 പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കും.

ഇ​ന്നു രാ​വി​ലെ ചേ​ർ​ന്ന യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന​ത്തി​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡി.​കെ. പൃ​ഥി​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​ജി​പി മു​ഹ​മ്മദ് യാ​സീൻ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. വൈ​കു​ന്നേ​രം നാ​ലി​നു കേ​ര​ള വി​ക​സ​ന​ത്തി​ൽ പോ​ലീ​സി​ന്‍റെ പ​ങ്ക് എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ക്കു​ന്ന സെ​മി​നാ​ർ മ​ന്ത്രി പ്ര​ഫ. സി. ​ര​വീ​ന്ദ്ര​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്യും. കെ.​എം. മാ​ണി എം​എ​ൽ​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

നാ​ളെ വെ​കു​ന്നേ​രം നാ​ലി​നു സാം​സ്കാ​രി​ക സ​മ്മേ​ള​നം കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ വൈ​ശാ​ഖ​ൻ ഉ​ദ​ഘാ​ട​നം ചെ​യ്യും. അ​ഞ്ചി​നു രാ​വി​ലെ 10നു ​ന​ട​ക്കു​ന്ന പ്ര​തി​നി​ധി സ​മ്മേ​ള​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. എം​എ​ൽ​എ​മാ​രാ​യ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ, കെ. ​സു​രേ​ഷ് കു​റു​പ്പ് , ഡി​ജി​പി ലോ​ക്നാ​ഥ് ബ​ഹ്റ, എ​ഡി​ജി​പി അ​നി​ൽ കാ​ന്ത്, വി​ജ​യ് സാ​ഖ​റെ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. നാ​ലി​നു ചേ​രു​ന്ന പൊ​തു​സ​മ്മേ​ള​നം മ​ന്ത്രി എ.​സി. മൊ​യ്തീ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.

Related posts