റേഡിയോ ജോക്കിയുടെ കൊ​ല​പാ​ത​കം: അ​ന്വേ​ഷ​ണ വി​വ​ര​ങ്ങ​ൾ  പു​റ​ത്തു വി​ടാ​തെ പോ​ലീ​സ് ;  പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ ശേ​ഷം മാ​ത്രം വി​വ​ര​ങ്ങ​ൾ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് ന​ൽ​കി​യാ​മതിയെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ

തി​രു​വ​നന്തപു​രം: റേ​ഡി​യോ ജോ​ക്കി രാ​ജേ​ഷി​ന്‍റെ കൊ​ല​പാ​ത​കത്തിൽ അ​ന്വേ​ഷ​ണ വി​വ​ര​ങ്ങ​ൾ പു​റ​ത്തു വി​ടാ​തെ പോ​ലീ​സ് സം​ഘം.

ത​മി​ഴ്നാ​ട് കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം തു​ട​രു​ന്നു​വെ​ങ്കി​ലും പ്ര​തി​ക​ളെ കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു വി​ടാ​തെ​യാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്. മാ​ധ്യ​മ​വാ​ർ​ത്ത​ക​ൾ വ​ന്ന​തോ​ടെ പ്ര​തി​ക​ൾ​ക്ക് ര​ക്ഷ​പ്പെ​ടാ​ൻ അ​വ​സ​രം ല​ഭി​ച്ചു​വെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പോ​ലീ​സ്.

പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ ശേ​ഷം മാ​ത്രം കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് ന​ൽ​കി​യാ​ൽ മ​തി​യെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ ഉ​ന്ന​ത​ത​ല​ത്തി​ൽ നി​ന്നും കൊ​ടു​ത്തി​രി​ക്കു​ന്ന നി​ർ​ദേ​ശം. അ​തേ സ​മ​യം ര​ണ്ട് ദി​വ​സ​ത്തി​ന​കം പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്നാ​ണ് അ​ഞ്ച് ദി​വ​സം മു​ൻ​പ് റൂ​റ​ൽ എ​സ്പി വ്യ​ക്ത​മാ​ക്കി​യി​രു​ന്ന​ത്.

പ്ര​തി​ക​ളെ ഇ​തു​വ​രെ പി​ടി​കൂ​ടാ​ൻ സാ​ധി​ക്കാ​ത്ത പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ൽ നാ​ട്ടു​കാ​ർ​ക്കും പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കും ക​ടു​ത്ത പ്ര​തി​ഷേ​ധ​വും അ​മ​ർ​ഷ​വും ഉ​ണ്ട്.

Related posts