മലയാള സിനിമയിലെ പുതു താരമാണ് സൗബിന് സാഹിര്‍. സംവിധായകനായും തിരക്കഥാകൃത്തായും തിളങ്ങുന്ന സൗബിന് സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെ തകര്‍പ്പന്‍ തിരിച്ചു വരവാണ് നടത്തിയിരിക്കുന്നത്. അടുത്തിടെ ഒരു അഭിമുഖത്തില്‍ സൗബിന് തനിക്ക് തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തില്‍ തനിക്ക് നഷ്ടമായ റോളിനെക്കുറിച്ച് മനസുതുറന്നു.
തൊണ്ടിമുതലില്‍ ഫഹദ് ഫാസില്‍ അവതരിപ്പിച്ച കള്ളന്റെ വേഷത്തിലേക്ക് ആദ്യം നിശ്ചയിച്ചിരുന്നത് സൗബിന് ഷാഹിറിനെ ആയിരുന്നു. സുരാജ് ചെയ്യാനിരുന്ന വേഷമാണ് ഫഹദ് ഫാസിലിനായി നിശ്ചയിച്ചിരുന്നത്. എന്നാല്‍, പറവയുടെ സംവിധാനവുമായി ബന്ധപ്പെട്ട തിരക്കുകളായിരുന്നതിനാല്‍ സൗബിന് ഈ കഥാപാത്രം ഏറ്റെടുക്കാന്‍ സാധിച്ചില്ല. അപ്പോഴാണ് ദിലീഷ് പോത്തന് കഥാപാത്രങ്ങളെ വെച്ചുമാറിയത്. ഫഹദിന് കള്ളന്റെ വേഷം നല്‍കുകയും സുരാജ് വെഞ്ഞാറംമൂടിനെ ഉള്‍പ്പെടുത്തുകയും ചെയ്തത്.
പ്രകാശന് എന്ന കഥാപാത്രത്തെയാണ് സുരാജ് അവതരിപ്പിച്ചത്. ഫഹദിന്റെയും സുരാജിന്റെയും അഭിനയ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു തൊണ്ടിമുതലും ദൃക്സാക്ഷിയിലേത്. നിരവധി പുരസ്കാരങ്ങള്‍ ഈ ചിത്രത്തെ തേടിയും ഇതില്‍ അഭിനയിച്ചവരെ തേടിയും എത്തിയിരുന്നു. ഈ വേഷം ചെയ്യാനാവാതെ വന്നത് തന്റെ കരിയറിലെ വലിയ നഷ്ടമാണെന്നും സൗബിന് പറയുന്നു.