മോ​ദി സ​ർ​ക്കാ​രി​ന്‍റെ ക്രൂ​ര​വി​നോ​ദം അ​വ​സാ​നി​പ്പി​ക്കാ​ൻ ജ​ന​ങ്ങ​ൾ മു​ന്നോ​ട്ട് വ​ര​ണ​മെ​ന്ന് കൊടിക്കുന്നിൽ

കൊല്ലം: പെ​ട്രോ​ളി​ന്‍റെയും ഡീ​സ​ലി​ന്‍റെയും വി​ല വ​ർ​ധി​പ്പി​ച്ച് ജ​ന​ങ്ങ​ളെ കൊ​ള്ള​യ​ടി​ക്കു​ന്ന മോ​ദി സ​ർ​ക്കാ​രി​ന്‍റെ ക്രൂ​ര​വി​നോ​ദം അ​വ​സാ​നി​പ്പി​ക്കാ​ൻ ജ​ന​ങ്ങ​ൾ മു​ന്നോ​ട്ട് വ​ര​ണ​മെ​ന്ന് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എംപി ആ​വ​ശ്യ​പ്പെ​ട്ടു.

ഇവയുടെ വി​ല ഏ​താ​ണ്ട ് തു​ല്യ​മാ​യി എ​ത്തു​ന്ന സ​മ​യ​ത്തേ​ക്ക് അ​ടു​ക്കു​ക​യാ​ണ്. ഡീ​സ​ലി​ന്‍റെ വി​ല ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ വി​ല​യി​ൽ എ​ത്തി​നി​ൽ​ക്കു​ക​യാ​ണ്. പെ​ട്രോ​ളി​ന്‍റേയും ഡീ​സ​ലി​ന്‍റേയും വി​ല​യി​ലു​ള്ള അ​ന്ത​രം നാ​മ​മാ​ത്ര​മാ​യി ചു​രു​ങ്ങി​യ അ​വ​സ്ഥ​യി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ മൗ​നം പാ​ലി​ക്കു​ന്ന​ത് കോ​ർ​പ്പ​റേ​റ്റു​ക​ളു​ടെ താ​ൽ​പ​ര്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​ൻ വേ​ണ്ടിയാ​ണെ​ന്ന് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എംപി ആ​രോ​പി​ച്ചു.

കേ​ന്ദ്ര സ​ർ​ക്കാ​രും എ​ണ്ണ ക​ന്പ​നി​ക​ളും ചേ​ർ​ന്ന് പെ​ട്രോ​ളി​ന്‍റേയും ഡീ​സ​ലി​ന്‍റേയും വി​ല അ​ന്യാ​യ​മാ​യി വ​ർ​ധി​പ്പി​ച്ച് ജ​ന​ജീ​വി​ത​ത്തെ താ​റു​മാ​റാ​ക്കു​ന്ന ന​ട​പ​ടി അ​വ​സാ​നി​പ്പാ​ക്കാ​തെ നി​ർ​ബാ​ധം തു​ട​രു​ക​യാ​ണ്.

ജ​ന​ങ്ങ​ളു​ടെ ക​ടു​ത്ത പ്ര​തി​ഷേ​ധ​വും രോ​ഷവും പെ​ട്രോ​ളി​ന്‍റെയും ഡീ​സ​ലി​ന്‍റെയും വി​ല വ​ർ​ധ​ന​വി​ൽ ഉ​ണ്ടായി​ട്ടും അ​തൊ​ട്ടും ചെ​വി​ക്കൊ​ള്ളാ​തെ സ്വ​കാ​ര്യ എ​ണ്ണ ക​ന്പ​നി​ക​ൾ​ക്കും കോ​ർ​പ്പ​റേ​റ്റു​ക​ൾ​ക്കും കൊ​ള്ള​ലാ​ഭ​മു​ണ്ടാക്കാ​ൻ മോ​ദി സ​ർ​ക്കാ​ർ കൂ​ട്ടു നി​ൽ​ക്കു​ന്ന​ത് അ​വ​രി​ൽ നി​ന്നും ബിജെപി​ക്ക് ഫ​ണ്ട് പി​രി​ക്കാ​ൻ വേ​ണ്ട ിയാ​ണെ​ന്നും അ​ദ്ദേ​ഹം ആരോപിച്ചു.

Related posts