പൊതുജനത്തിന് മാതൃകയാകേണ്ട പോലീസുകാര്‍ തന്നെ അവര്‍ക്ക് ദുര്‍മാതൃക നല്കിയാലോ. സമാനമായ രീതിയില്‍ മദ്യപിച്ച് ലക്കുകെട്ട് കുഴഞ്ഞാടുന്ന പോലീസുദ്യോഗസ്ഥയുടെ വീഡിയോ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തയായിരുന്നു. വീഡിയോ വൈറലായതോടെ ഏതായാലും പോലീസുകാരിയെ സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ് പോലീസ് വകുപ്പ്.
തമിഴ്നാട്ടിലെ ദിണ്ടിഗലിലായിരുന്നു സംഭവം. വനിതാ പോലീസിന്റെ നടപടി പോലീസ് വകുപ്പിന് മുഴുവന്‍ നാണക്കേടാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. സുഹൃത്തുക്കളുമൊത്താണ് വനിതാ പോലീസ് മദ്യപിച്ച് ലക്കുകെട്ടത്. വഴിയരികില്‍ ഒതുക്കിയിട്ടിരിക്കുന്ന കാറിന്റെ സീറ്റിലിരുന്ന് സുഹൃത്തുക്കളുമൊത്ത് വെള്ളമടിക്കുന്നതിന്റെ വീഡിയോയാണ് പ്രചരിച്ചത്.
അതേസമയം പോലീസുകാരി ഡ്യൂട്ടിയിലായിരുന്നില്ലെന്നും ഒരു ബന്ധുവിന്റെ വീട്ടിലെ പാര്‍ട്ടി കഴിഞ്ഞ് മടങ്ങും വഴിയാണ് സംഭവമെന്നും അദ്ദേഹം വിശദീകരിച്ചു. യൂണിഫോമില്‍ മദ്യപിച്ചത് അച്ചടക്ക ലംഘനമാണെന്ന് കണ്ടാണ് സസ്പെന്‍ഷനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിനിടെ മദ്യപിച്ച പോലീസുകാരിക്കെതിരെ ശക്തമായ പ്രചാരണമാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്.