സു​​വ​​ർ​​ണതീ​​രം ഇ​​ന്നു മി​​ഴി​​തു​​റ​​ക്കും

ഗോ​​ൾ​​ഡ് കോ​​സ്റ്റ്: 2014ൽ ​ഗ്ലാ​സ്കോ​​യി​​ൽ ഉ​​പ​​ചാ​​രം​​ ചൊ​​ല്ലി​​പ്പി​​രി​​ഞ്ഞ കോ​​മ​​ണ്‍​വെ​​ൽ​​ത്ത് ഗെ​​യിം​​സ് ഇ​​ന്നു വീ​​ണ്ടും മി​​ഴി​​തു​​റ​​ക്കും. ഓ​​സ്ട്രേ​​ലി​​യ​​യി​​ലെ സു​​വ​​ർ​​ണതീ​​ര​​മാ​​യ ഗോ​​ൾ​​ഡ് കോ​​സ്റ്റി​​ൽ 21-ാമ​​ത് കോ​​മ​​ണ്‍​വെ​​ൽ​​ത്ത് ഗെ​​യിം​​സി​​ന്‍റെ ഉ​​ദ്ഘാ​​ട​​ന​​മാ​​മാ​​ങ്കം ഇ​​ന്ന്. ക​​റാ​റ സ്റ്റേ​​ഡി​​യ​​ത്തി​​ലാ​​ണ് ഉ​​ദ്ഘാ​​ട​​ന ച​​ട​​ങ്ങു​​ക​​ൾ ന​​ട​​ക്കു​​ക. ഇ​​ന്ത്യ​​ൻ സ​​മ​​യം ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 2.30നാ​​ണ് ച​​ട​​ങ്ങ് ആ​​രം​​ഭി​​ക്കു​​ന്ന​​ത്. സോ​​ണി സി​​ക്സ്, സോ​​ണി ടെ​​ൻ 2 ചാ​​ന​​ലു​​ക​​ളി​​ൽ ഉ​​ദ്ഘാ​​ട​​ന ച​​ട​​ങ്ങു​​ക​​ൾ ത​​ത്സ​​മ​​യം കാ​​ണാം.

ഉ​​ദ്ഘാ​​ട​​നപ​​രി​​പാ​​ടി​​ക​​ൾ ചി​​ട്ട​​പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ന്ന​​ത് ഇം​ഗ്ലീ​ഷു​​കാ​​ര​​നാ​​യ ഡേ​​വി​​ഡ് സോ​​ൽ​​ക് വ​​റാ​​ണ്. 2004, 2008 ഒ​​ളി​​ന്പി​​ക്സു​​ക​​ൾ, 2014 കോ​​മ​​ണ്‍​വെ​​ൽ​​ത്ത് ഗെ​​യിം​​സ്, 2010 ഫി​​ഫ ലോ​​ക​​ക​​പ്പ് ഫു​​ട്ബോ​​ൾ, വി​​ല്യം രാ​​ജ​​കു​​മാ​​ര​​ന്‍റെ​​യും കെ​​യ്റ്റ് മി​​ഡി​​ൽ​​ട്ട​​ന്‍റെ​​യും രാ​​ജ​​കീ​​യ വി​​വാ​​ഹം തു​​ട​​ങ്ങി​​യ വ​​ന്പ​​ൻ പ​​രി​​പാ​​ടി​​ക​​ളി​​ലെ ആ​​ർ​​ട്ടി​​സ്റ്റി​​ക് ഡ​​യ​​റ​​ക്ട​​റാ​​യി​​രു​​ന്നു സോ​​ൽ​​ക് വ​​ർ.

71 രാ​​ജ്യ​​ങ്ങ​​ളി​​ൽ​​നി​​ന്നാ​​യി 4,3000 കാ​​യി​​ക താ​​ര​​ങ്ങ​​ളാ​​ണ് കോ​​മ​​ണ്‍​വെ​​ൽ​​ത്ത് ഗെ​​യിം​​സി​​ൽ പ​​ങ്കെ​​ടു​​ക്കു​​ക. ഇ​​ന്ത്യ​​ക്ക് 218 അം​​ഗ സം​​ഘ​​മാ​​ണു​​ള്ള​​ത്. ആ​​തി​​ഥേ​​യ​​രാ​​യ ഓ​​സ്ട്രേ​​ലി​​യ 474ഉം ​​ഇം​ഗ്ല​ണ്ട് 396ഉം ​​കാ​​ന​​ഡ 282ഉം ​​ന്യൂ​​സി​​ല​​ൻ​​ഡ് 253ഉം ​​സ്കോ​​ട്ട്‌ലൻ​​ഡ് 224ഉം ​​കാ​​യി​​ക​​താ​​ര​​ങ്ങ​​ളു​​മാ​​യാ​​ണ് എ​​ത്തു​​ന്ന​​ത്. 23 മ​​ത്സ​​ര ഇ​​ന​​ങ്ങ​​ളി​​ലാ​​യി 275 സ്വ​​ർ​​ണമെ​​ഡ​​ൽ പോ​​രാ​​ട്ട​​ങ്ങ​​ൾ ന​​ട​​ക്കും. 58 സ്വ​​ർ​​ണ പോ​​രാ​​ട്ട​​ങ്ങ​​ളു​​ള്ള അ​​ത്‌​ല​​റ്റി​​ക്സി​​ലാ​​ണ് ഏ​​റ്റ​​വും അ​​ധി​​കം മ​​ത്സ​​ര​​ങ്ങ​​ളു​​ള്ള​​ത്. നീ​​ന്ത​​ലി​​ൽ 50 സു​​വ​​ർ​​ണ പോ​​രാ​​ട്ട​​ങ്ങ​​ൾ ന​​ട​​ക്കും.

മ​​ത്സ​​ര​​ങ്ങ​​ൾ നാ​​ളെ മു​​ത​​ൽ

ഇ​​ന്ന് ഉ​​ദ്ഘാ​​ട​​ന ച​​ട​​ങ്ങു​​ക​​ൾ മാ​​ത്ര​​മാ​​ണു​​ള്ള​​ത്. നാ​​ളെ മു​​ത​​ലാ​​ണ് മ​​ത്സ​​ര​​ങ്ങ​​ൾ അ​​ര​​ങ്ങേ​​റു​​ക. നാ​​ളെ 19 ഫൈ​​ന​​ലു​​ക​​ൾ ന​​ട​​ക്കും. ഭാ​​രോ​​ദ്വ​​ഹ​​നം, ട്ര​​യാ​​ത്ത​​ല​​ണ്‍, നീ​​ന്ത​​ൽ, ജിം​​നാ​​സ്റ്റി​​ക്, ട്രാ​​ക്ക് സൈ​​ക്ലിം​​ഗ് തു​​ട​​ങ്ങി​​യ വി​​ഭാ​​ഗ​​ങ്ങ​​ളി​​ലാ​​യാ​​ണ് 19 സ്വ​​ർ​​ണ മെ​​ഡ​​ൽ പോ​​രാ​​ട്ട​​ങ്ങ​​ൾ.
ബാ​​ഡ്മി​​ന്‍റ​​ണ്‍, ബാ​​സ്ക​​റ്റ്ബോ​​ൾ, ബോ​​ക്സിം​​ഗ്, ഹോ​​ക്കി, ലോ​​ണ്‍ ബോ​​ൾ, നെ​​റ്റ് ബോ​​ൾ, സ്ക്വാ​​ഷ്, ടേ​​ബി​​ൾ ടെ​​ന്നീ​​സ് പോ​​രാ​​ട്ട​​ങ്ങ​​ളും നാ​​ളെ ആ​​രം​​ഭി​​ക്കും.

ബാ​​ഡ്മി​​ന്‍റ​​ണി​​ൽ ഇ​​ന്ത്യ​​ൻ പ്ര​​തീ​​ക്ഷ​​ക​​ളാ​​യ പി.​​വി. സി​​ന്ധു, സൈ​​ന നെ​​ഹ്‌​വാ​​ൾ, കി​​ഡം​​ബി ശ്രീ​​കാ​​ന്ത് തു​​ട​​ങ്ങി​​യ​​വ​​രു​​ടെ മ​​ത്സ​​ര​​ങ്ങ​​ൾ 12-ാം തീ​​യ​​തി​​യാ​​ണ് ആ​​രം​​ഭി​​ക്കു​​ന്ന​​ത്.

ബോ​​ക്സിം​​ഗി​​ൽ ഇ​​ന്ത്യ​​യു​​ടെ മെ​​ഡ​​ൽപ്ര​​തീ​​ക്ഷ​​യാ​​യ വി​​കാ​​സ് കൃ​​ഷ്ണ​​ൻ നാ​​ളെ ഇ​​റ​​ങ്ങും. പു​​രു​​ഷ​ന്മാ​​രു​​ടെ 69 കി​​ലോ​​ഗ്രാം വി​​ഭാ​​ഗ​​ത്തി​​ലാ​​ണ് വി​​കാ​​സി​​ന്‍റെ മ​​ത്സ​​രം. നാ​​ളെ രാ​​വി​​ലെ 9.17നാ​​ണ് ഇ​​ന്ത്യ​​ൻ താ​​രം റിം​​ഗി​​ൽ ഇ​​റ​​ങ്ങു​​ക.

അ​​ത്‌​ല​​റ്റി​​ക്സ് ഞാ​​യ​​റാ​​ഴ്ച

ഞാ​​യ​​റാ​​ഴ്ച​​യാ​​ണ് ഗെ​​യിം​​സി​​ലെ ഗ്ലാ​​മ​​ർ ഇ​​വ​​ന്‍റു​​ക​​ളു​​ള്ള ട്രാ​​ക്ക് ആ​​ൻ​​ഡ് ഫീ​​ൽ​​ഡ് പോ​​രാ​​ട്ട​​ങ്ങ​​ൾ​​ക്ക് തു​​ട​​ക്കം കു​​റി​​ക്കു​​ന്ന​​ത്. അ​​ന്ന് നാ​​ല് ഫൈ​​ന​​ലു​​ക​​ൾ ന​​ട​​ക്കും. പു​​രു​​ഷവി​​ഭാ​​ഗം ജാ​​വ​​ലി​​ൻ ത്രോ​​യി​​ൽ ഇ​​ന്ത്യ​​യു​​ടെ മെ​​ഡ​​ൽ പ്ര​​തീ​​ക്ഷ​​യാ​​യ നീ​​ര​​ജ് ചോ​​പ്ര 10-ാം തീ​​യ​​തി​​യാ​​ണ് ഫീ​​ൽ​​ഡി​​ൽ ഇ​​റ​​ങ്ങു​​ക. ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 2.30നാ​​ണ് മ​​ത്സ​​രം.

ഇ​​ന്ത്യ മെ​​ഡ​​ലു​​ക​​ൾ സ്വ​​പ്നം കാ​​ണു​​ന്ന ഷൂ​​ട്ടിം​​ഗ് പോ​​രാ​​ട്ട​​ങ്ങ​​ളും ഞാ​​യ​​റാ​​ഴ്ച​​യാ​​ണ് ആ​​രം​​ഭി​​ക്കു​​ന്ന​​ത്. മ​​നു ഭാ​​ക​​ർ, സീ​​മ തോ​​മ​​ർ, അ​​പൂ​​ർ​​വി ചാ​​ന്ദേ​​ല, തേ​​ജ​​സ്വി​​നി സാ​​വ​​ന്ത്, ഹീ​​ന സ​​ന്ധു തു​​ട​​ങ്ങി​​യ​​വ​​രാ​​ണ് വ​​നി​​താ വി​​ഭാ​​ഗ​​ത്തി​​ലെ ഇ​​ന്ത്യ​​ൻ പ്ര​​തീ​​ക്ഷ​​ക​​ൾ. പു​​രു​​ഷവി​​ഭാ​​ഗ​​ത്തി​​ൽ ജി​​തു റാ​​യ്, നീ​​ര​​ജ് കു​​മാ​​ർ, മാ​​ന​​വ്ജി​​ത് സിം​​ഗ് സ​​ന്ധു, ഓം​​പ്ര​​കാ​​ശ് മി​​താ​​ർ​​വ​​ൾ തു​​ട​​ങ്ങി​​യ​​വ​​രി​​ലൂ​​ടെ​​യാ​​ണ് ഇ​​ന്ത്യ മെ​​ഡ​​ൽ സ്വ​​പ്നം കാ​​ണു​​ന്ന​​ത്.

ഇന്ത്യൻ താരങ്ങൾക്ക് വ്യാപക ഉത്തേജക പരിശോധന

ന്യൂ​​​​ഡ​​​​ൽ​​​​ഹി: കോ​​​​മ​​​​ൺ​​​​വെ​​​​ൽ​​​​ത്ത് ഗെ​​​​യിം​​​​സി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​ൻ എ​​​​ത്തി​​​​യ ഇ​​​​ന്ത്യ​​​​ൻ കാ​​​​യി​​​​കതാ​​​​ര​​​​ങ്ങ​​​​ളെ വ്യാ​​പ​​ക​​മാ​​യി ഉ​​ത്തേ​​ജ​​കമ​​രു​​ന്നു പ​​രി​​ശോ​​ധ​​ന​​യ്ക്കു വി​​ധേ​​യ​​മാ​​ക്കി. ഇ​​ന്ത്യ​​ൻ താ​​ര​​ങ്ങ​​ളു​​ടെ വി​​ശ്വാ​​സ്യ​​ത​​യ്ക്ക് ക്ഷ​​ത​​മേ​​ൽ​​പ്പി​​ക്കു​​ന്ന​​താ​​യി​​രു​​ന്നു ന​​ട​​പ​​ടി. ശ​​നി​​യാ​​ഴ്ച ചി​​ല ഇ​​ന്ത്യ​​ൻ താ​​ര​​ങ്ങ​​ളു​​ടെ റൂ​​മി​​ൽ​​നി​​ന്ന് സി​​റി​​ഞ്ച് ക​​ണ്ടെ​​ത്തി​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്നാ​​ണ് വ്യാ​​പ​​ക ഉ​​ത്തേ​​ജ​​ക പ​​രി​​ശോ​​ധ​​ന ന‌​​ട​​ത്തി​​യ​​ത്.

ഓ​​സ്ട്രേ​​ലി​​യ​​ൻ ആ​​ന്‍റി ഡോ​​പിം​​ഗ് ഏ​​ജ​​ൻ​​സി (എ​​എ​​സ്എ​​ഡി​​എ) ആ​​ണ് പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി​​യ​​ത്. ആ​​ദ്യം ബോ​​ക്സിം​​ഗ് താ​​ര​​ങ്ങ​​ളെ​​യാ​​ണ് കൂ​​ട്ട​​പ​​രി​​ശോ​​ധ​​ന​​യ്ക്ക് വി​​ധേ​​യ​​മാ​​ക്കി​​യ​​ത്. തു​​ട​​ർ​​ന്ന് ജിം​​​​നാ​​​​സ്റ്റി​​​​ക്, നീ​​ന്ത​​ൽ താ​​​​ര​​​​ങ്ങ​​​​ളെ​​യും പ​​രി​​ശോ​​ധി​​ച്ച​​താ​​യാ​​ണ് റി​​പ്പോ​​ർ​​ട്ട്. ‌

ഉ​ത്തേ​ജ​ക പ​രി​ശോ​ധ​ന​യ്ക്ക് ബോ​ക്സിം​ഗ് താ​ര​ങ്ങ​ളെ​യാ​ണ് ആ​ദ്യം വി​ധേ​യ​മാ​ക്കി​യ​ത്. പു​രു​ഷ-​വ​നി​താ ടീം ​അം​ഗ​ങ്ങ​ളു​ടെ സാ​ന്പി​ളു​ക​ൾ ഉ​ത്തേ​ജ​ക വി​രു​ദ്ധ സം​ഘം എ​ടു​ത്തു. 12 അം​ഗ ടീ​മാ​ണ് ബോ​ക്സിം​ഗി​ൽ ഇ​ന്ത്യ​ക്കു​ള്ള​ത്. ഇവർ ഉത്തേജകം ഉപയോഗിച്ചിട്ടില്ലെന്നു കണ്ടെത്തിയതായാണ് റിപ്പോർട്ട്.

നേ​​ര​​ത്തേ ഇ​​ന്ത്യ​​ൻ താ​​ര​​ങ്ങ​​ൾ താ​​മ​​സി​​ച്ചി​​രു​​ന്ന കെ​​ട്ടി​​ട​​ത്തി​​ന്‍റെ പ​​രി​​സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് സി​​റി​​ഞ്ച് ല​​ഭി​​ച്ചി​​രു​​ന്നു. എ​​​​ന്നാ​​​​ൽ, സി​​​​റി​​​​ഞ്ച് ആ​​​​ര് ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചെ​​​ന്നോ എ​​​​ങ്ങ​​​​നെ അ​​​​വി​​​​ടെ എ​​​​ത്തി​​​​യെ​​​​ന്നോ ഉ​​​​ള്ള ചോ​​​​ദ്യ​​​​ത്തി​​​​ന് ഉ​​​​ത്ത​​​​രം ല​​​​ഭി​​​​ച്ചി​​​​ട്ടി​​​​ല്ലെ​​​​ന്നാ​​യി​​രു​​ന്നു അ​​ന്ന് കോ​​​​മ​​​​ണ്‍​വെ​​​​ൽ​​​​ത്ത് ഗെ​​​​യിം​​​​സ് ഫെ​​​​ഡ​​​​റേ​​​​ഷ​​​​ൻ ചീ​​​​ഫ് എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ് ഡേ​​​​വി​​​​ഡ് ഗ്രീ​​​​വെം​​​​ബ​​​​ർ​​​​ഗ് പ​​​​റ​​​​ഞ്ഞ​​ത്.

Related posts