ഇന്ത്യയിലെ വാര്‍ത്താ മാധ്യമങ്ങളെക്കുറിച്ച് വേള്‍ഡ് ഇക്കണോമിക് ഫോറം നടത്തിയ സര്‍വേയില്‍ കണ്ടെത്തിയത് നാണക്കേടുണ്ടാക്കുന്ന കാര്യങ്ങള്‍

വ്യാജ വാര്‍ത്തകളും തെറ്റായ ചിത്രങ്ങളും പ്രചരിപ്പിക്കുന്നതില്‍ പേരുകേട്ട ഇന്ത്യന്‍ മാധ്യമങ്ങളോടുള്ള വിശ്വാസ്യത കുറച്ചധികം കാലമായി ലോകത്തിന് നഷ്ടപ്പെട്ടിരിക്കുകയാണ്. യാതൊരു ധാര്‍മ്മികതയും ഉത്തരവാദിത്വവും കാണിക്കാത്ത ഒരു വിഭാഗമായി അടുത്തകാലത്തായി ഇന്ത്യന്‍ മാധ്യമങ്ങള്‍ വിലയിരുത്തപ്പെടുന്നു.

വേള്‍ഡ് ഇക്കണേമിക് ഫോറത്തിന്റെ പഠനത്തില്‍ തെളിഞ്ഞതനുസരിച്ച്, ലോകത്തിലെ ഏറ്റവും രണ്ടാമത്തെ അവിശ്വസനീയമായ പ്രസ്ഥാനമാണ് ഇന്ത്യന്‍ മാധ്യമങ്ങള്‍. മാധ്യമപ്രവര്‍ത്തകര്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഇക്കൂട്ടരില്‍ ഭൂരിഭാഗവും രാഷ്ട്രീയനേതാക്കളുടെ പിആര്‍ ഏജന്റുകളായാണ് പ്രവര്‍ത്തിച്ചുപോരുന്നത്. 20 വര്‍ഷത്തോളം മാധ്യമ രംഗത്ത് പ്രവര്‍ത്തിച്ച്, ഇപ്പോള്‍ 38 രാജ്യങ്ങളിലായി ബിസിനസ് നടത്തുന്ന ഏഡല്‍മാന്‍ ട്രസ്റ്റ് ബാരോമീറ്റര്‍ എന്ന വ്യക്തിയാണ് സര്‍വേയ്ക്ക് നേതൃത്വം കൊടുത്തത്. മാധ്യമങ്ങളോട് പൊതുജനങ്ങള്‍ക്കുള്ള അവിശ്വാസം വളരെ കൂടുതലായി നില്‍ക്കുന്ന സമയമാണിതെന്നും സര്‍വേയില്‍ നിന്ന് വ്യക്തമാവുന്നു.

വാര്‍ത്താ മാധ്യമങ്ങള്‍ നല്‍കുന്ന റിപ്പോര്‍ട്ടുകളില്‍ മൂന്നില്‍ രണ്ട് രാജ്യങ്ങളും തൃപ്തരല്ലെന്നും കോര്‍പറേറ്റുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന ഒരു ഉപകരണമായി മാത്രമാണ് അവരതിനെ കാണുന്നതെന്നും സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു. ശബ്ദമില്ലാത്തവരുടെ ശബ്ദമാകേണ്ട മാധ്യമങ്ങള്‍ സമ്പന്നരുടെയും രാഷ്ട്രീയക്കാരുടെയും സ്വാര്‍ത്ഥ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും അവരുടെ പുകഴ്ചയ്ക്കും വേണ്ടി മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് സര്‍വേയിലൂടെ മനസിലാക്കേണ്ടത്.

അതുപോലെ തന്നെ വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതിനും അവ പ്രചരിപ്പിക്കുന്നതിനും ഇന്ത്യന്‍ മാധ്യമങ്ങള്‍ വളരെ മുന്നിലാണെന്നും സര്‍വേ പറയുന്നു. വിശ്വപ്രശസ്ത വാര്‍ത്താ മാധ്യമങ്ങള്‍ പോലും ഇന്ന് വെറും ഗോസിപ്പ് ബോക്‌സുകളും 24 മണിക്കൂറും അബദ്ധങ്ങള്‍ മാത്രം വിളമ്പുന്ന കേന്ദ്രങ്ങളാുമാവുന്ന കാഴ്ചയാണ് ഇന്ത്യയിലെന്നും സര്‍വേ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Related posts