ഹി​ന്ദു​സ്ഥാ​ൻ മെ​ഷീ​ൻ ടൂ​ൾ​സ്; ലാഭത്തിലായിരുന്ന കേരളത്തിലെ  ഏക യൂണിറ്റും നഷ്ടത്തിൽ

ക​ള​മ​ശേ​രി: ഹി​ന്ദു​സ്ഥാ​ൻ മെ​ഷീ​ൻ ടൂ​ൾ​സ് (എച്ച്എംടി) ന്‍റെ ആറ് യൂ​ണി​റ്റു​ക​ളി​ൽ ലാ​ഭ​ത്തി​ലാ​യി​രു​ന്ന കേ​ര​ള​ത്തി​ലെ ഏ​ക യൂ​ണി​റ്റും ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ർ​ഷം ര​ണ്ട​ര​ക്കോ​ടി രൂ​പ ന​ഷ്ട​ത്തി​ലാ​യി. ഇ​തോ​ടെ കേ​ന്ദ്ര പൊ​തു​മേ​ഖ​ല വ്യ​വ​സാ​യ സ്ഥാ​പ​ന​മാ​യ എ​ച്ച്എം​ടി​യു​ടെ നി​ല​നി​ൽ​പ്പി​ന് ത​ന്നെ ഭീ​ഷ​ണി ഉ​യ​ർ​ന്നി​രി​ക്കു​ക​യാ​ണ്.

2016-17 സാ​മ്പ​ത്തി​ക വ​ര്‍​ഷം 35 ല​ക്ഷം രൂ​പ ലാ​ഭം നേ​ടി​യി​ട​ത്താ​ണ് ക​ള​മ​ശേ​രി യൂ​ണി​റ്റ് 12 മാ​സം കൊ​ണ്ട് ന​ഷ്ട​ത്തി​ലേ​ക്ക് കൂ​പ്പ് കു​ത്തി​യി​രി​ക്കു​ന്ന​ത്. യൂ​ണി​റ്റി​ൽ തൊ​ഴി​ലാ​ളി​ക​ളെ കൂ​ടു​ത​ൽ നി​യ​മി​ച്ച് ഉ​ത്പാ​ദ​നം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ളു​ടെ ആ​വ​ശ്യം നി​ല​നി​ൽ​ക്കെ​യാ​ണ് 600 ഓ​ളം ജോ​ലി​ക്കാ​രു​ള്ള യൂ​ണി​റ്റ് ന​ഷ്ടം രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

അ​തേ സ​മ​യം മാ​നേ​ജ്മെ​ന്‍റി​ന്‍റെ കെ​ടു​കാ​ര്യ​സ്ഥ​ത​യാ​ണ് ന​ഷ്ട​ത്തി​ന് കാ​ര​ണ​മെ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു. ല​ഭി​ക്കു​ന്ന ഓ​ർ​ഡ​റു​ക​ൾ കൃ​ത്യ​മാ​യി ഏ​റ്റെ​ടു​ത്ത് നി​ർ​വ​ഹി​ക്കാ​നാ​കാ​ത്ത​താ​ണ് സ്ഥാ​പ​ന​ത്തെ ന​ഷ്ട​ത്തി​ലാ​ക്കു​ന്ന​ത്. 50 കോ​ടി രൂ​പ​യു​ടെ ഓ​ർ​ഡ​ർ ഉ​ണ്ടാ​യി​ട്ടും 45 കോ​ടി രൂ​പ​യു​ടെ ഉ​ത്പാ​ദ​നം ന​ട​ത്താ​നെ യൂ​ണി​റ്റി​ന് ക​ഴി​ഞ്ഞി​ട്ടു​ള്ളൂ.

ക​മ്പോ​ള​ത്തി​ലെ ആ​വ​ശ്യ​ങ്ങ​ൾ മ​ന​സി​ലാ​ക്കി വി​ക​സ​നം ന​ട​പ്പി​ലാ​ക്കി​യാ​ൽ സ്ഥാ​പ​നം വ​ൻ ലാ​ഭ​ത്തി​ലാ​കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. എ​ന്നാ​ൽ തൊ​ഴി​ലാ​ളി​ക​ൾ വ​ർ​ഷ​ങ്ങ​ളാ​യി ആ​വ​ശ്യ​പ്പെ​ടു​ന്ന ശ​മ്പ​ള പ​രി​ഷ്ക​ര​ണം ന​ട​പ്പി​ലാ​ക്കി​യാ​ൽ യൂ​ണി​റ്റ് അ​ട​ച്ചു പൂ​ട്ടേ​ണ്ടി വ​രു​മെ​ന്നാ​ണ് മാ​നേ​ജ്മെ​ന്‍റ് ന​ൽ​കു​ന്ന മു​ന്ന​റി​യി​പ്പ്.

ബം​ഗ​ളൂ​രു, ഹൈ​ദ​രാ​ബാ​ദ്, അ​ജ്മീ​ര്‍, പി​ഞ്ചോ​ര്‍, പ്രാ​ഗ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് എ​ച്ച്എം​ടി​യ്ക്കു​ള്ള മ​റ്റ് യൂ​ണി​റ്റു​ക​ൾ. ഏ​ക​ദേ​ശം 200 കോ​ടി രൂ​പ​യു​ടെ ബി​സി​ന​സാ​ണ് ന​ട​ക്കു​ന്ന​ത്. അ​തി​ൽ മൂ​ന്നി​ലൊ​ന്നും ക​ള​മ​ശേ​രി​യു​ടെ സം​ഭാ​വ​ന​യാ​ണ്. ന​ഷ്ട​ത്തി​ൽ നി​ന്ന് ക​ഴി​ഞ്ഞ വ​ർ​ഷം ക​ള​മ​ശേ​രി യൂ​ണി​റ്റ് ക​ര​ക​യ​റി​യ​താ​ണ്. അ​താ​ണ് വീ​ണ്ടും ന​ഷ്ട​ത്തി​ലാ​കു​ന്ന​ത്.

200 സ്ഥി​രം ജീ​വ​ന​ക്കാ​രും നാ​ന്നൂ​റോ​ളം ക​രാ​ര്‍ ജീ​വ​ന​ക്കാ​രും ട്രെ​യി​നി​ക​ളു​മാ​ണി​വി​ടു​ള്ള​ത്. പ്രി​ന്‍റിം​ഗ് പ്ര​സു​ക​ൾ, ലെ​യ്ത്തു​ക​ൾ, ഡ​യ​റ​ക്ടിം​ഗ് ഗി​യ​റു​ക​ൾ തു​ട​ങ്ങി​യ​വ​യാ​ണ് പ്ര​ധാ​ന​മാ​യും ഇ​വി​ടെ നി​ർ​മി​ക്കു​ന്ന​ത്. മൂ​ന്ന് ഷി​ഫ്റ്റു​ക​ളി​ലാ​യി 3500-ല്‍ ​അ​ധി​കം ജീ​വ​ന​ക്കാ​രു​ണ്ടാ​യി​രു​ന്ന എ​ച്ച്എം​ടി ക​ള​മ​ശേ​രി യൂ​ണി​റ്റി​ൽ ഇ​പ്പോ​ൾ ഒ​രു ഷി​ഫ്റ്റ് മാ​ത്ര​മാ​ണ് ഉ​ള്ള​ത്.

Related posts