ഹ​രി​പ്പാ​ട് മൂ​ട​യി​ൽ ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ  ന​ട​യ്ക്കു​വ​ച്ച ആ​ന​യെ വി​റ്റ​സം​ഭ​വം: ഡി​എ​ഫ്ഒ​യു​ടെ തെ​ളി​വെ​ടു​പ്പ് ഇ​ന്ന്

ഹ​രി​പ്പാ​ട്: പി​രി​വെ​ടു​ത്ത് വാ​ങ്ങി ന​ട​യ്ക്കു വ​ച്ച ആ​ന​യെ നാ​ട്ടു​കാ​ർ അ​റി​യാ​തെ ദേ​വ​സ്വം ക​മ്മ​റ്റി മ​റി​ച്ചു​വി​റ്റ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡി​എ​ഫ്ഒ​യു​ടെ തെ​ളി​വെ​ടു​പ്പ് ഇ​ന്ന്. ആ​ന​യെ വി​റ്റ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ കോ​ട​തി ഉ​ത്ത​ര​വി​നെ​ത്തു​ട​ർ​ന്നാ​ണ് ഡി​എ​ഫ്ഒ ഇ​ന്ന് തെ​ളി​വെ​ടു​പ്പി​നെ​ത്തു​ന്ന​ത്.

ഹ​രി​പ്പാ​ട് മൂ​ട​യി​ൽ ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ ഹ​രി​കൃ​ഷ്ണ​ൻ എ​ന്ന ആ​ന​യെ​യാ​ണ് ഒ​രു വ​ർ​ഷം മു​ന്പ് മ​റി​ച്ചു​വി​റ്റ​താ​യി പ​രാ​തി​യു​യ​ർ​ന്ന​ത്. ആ​ന​യു​ടെ ഒ​രു കൊ​ന്പ് പ​ഴു​പ്പ് ക​യ​റി ഉൗ​രി​പ്പോ​യി​രു​ന്നു. ചി​കി​ത്സാ ചെ​ല​വും പ​രി​പാ​ല​ന ചി​ല​വും ദേ​വ​സ്വ​ത്തി​ന് താ​ങ്ങാ​ൻ പ​റ്റു​ക​യി​ല്ലെ​ന്ന് പ​റ​ഞ്ഞാ​ണ് ദേ​വ​സ്വം ക​മ്മ​റ്റി​യി​ലെ ചി​ല​രു​ടെ താ​ല്പ​ര്യ​പ്ര​കാ​രം പാ​ട്ട​ത്തി​ന് ന​ല്കു​ന്നു എ​ന്ന​തി​ന്‍റെ മ​റ​വി​ൽ ആ​റ്റി​ങ്ങ​ൽ സ്വ​ദേ​ശി​ക്ക് ആ​ന​യെ വി​ൽ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ​രാ​തി.

ന​ല്ല ആ​രോ​ഗ്യ​മു​ണ്ടാ​യി​രു​ന്ന ആ​ന​യു​ടെ പ​രി​പാ​ല​ന​ത്തി​ൽ വ​ന്ന പി​ഴ​വാ​ണ് കൊ​ന്പി​ന് പ​ഴു​പ്പു ക​യ​റാ​നും മ​റ്റും കാ​ര​ണ​മാ​യ​തെ​ന്നും നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു. മു​ൻ പ്ര​സി​ഡ​ന്‍റ് വെ​ട്ടു​വേ​നി മ​ഴു​പ്പ​യി​ൽ ന​രേ​ന്ദ്ര കാ​ര​ണ​വ​ർ അ​ട​ക്ക​മു​ള്ള​വ​രാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച് കോ​ട​തി​യി​ൽ കേ​സ് ഫ​യ​ൽ ചെ​യ്തി​രു​ന്നു.

Related posts