പെൺകുഞ്ഞിന് ജന്മം നൽകി ഒരാഴ്ച കഴിഞ്ഞപ്പോൾ യുവതി കുഴഞ്ഞ് വീണ് മരിച്ചു; കു​ഴ​ഞ്ഞു വീ​ണ ദി​ൽ​ന​യെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

ഇ​രി​ട്ടി: ഒ​രാ​ഴ്ച് മു​മ്പ് പ്ര​സ​വി​ച്ച യു​വ​തി വീ​ട്ടി​ൽ കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു. കീ​ഴ്പ്പ​ള്ളി പു​ത്ത​ൻ​പു​ര​യ്ക്ക​ൽ ജോ​സ്- വ​ത്സ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ ദി​ൽ​ന ജോ​സ് (30) ആ​ണ് കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ച​ത്. ഒ​രാ​ഴ്ച മു​മ്പാ​ണ് ഇ​രി​ട്ടി​യി​ലെ ഒ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ വെ​ച്ച് ദി​ൽ​ന പെ​ൺ​കു​ഞ്ഞി​ന് ജ​ന്മം ന​ല്കി​യ​ത്.

ക​ന്നി​പ്ര​സ​വ​മാ​യി​രു​ന്നു. അ​മ്മ​യും കു​ഞ്ഞും ആ​ശു​പ​ത്രി​യി​ൽ നി​ന്നും ഒ​രാ​ഴ്ച മു​മ്പാ​ണ് കീ​ഴ്പ്പ​ള്ളി​യി​ലെ വീ​ട്ടി​ലെ​ത്തി​യ​ത്.
ഇ​ന്നു രാ​വി​ലെ വീ​ട്ടി​ൽ കു​ഴ​ഞ്ഞു വീ​ണ ദി​ൽ​ന​യെ ആ​ദ്യം ഇ​രി​ട്ടി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് ക​ണ്ണൂ​ർ കൊ​യി​ലി ആ​ശു​പ​ത്രി​യി​ലു​മെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ സാ​ധി​ച്ചി​ല്ല.

ആ​റ​ളം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ജീ​വ​ന​ക്കാ​രി​യാ​ണ് ദി​ൽ​ന. ഭ​ർ​ത്താ​വ്: ജി​ൽ​സ​ൺ (ബ്രാ​ഞ്ച് മാ​നേ​ജ​ർ കേ​ര​ള ഗ്രാ​മീ​ൺ ബാ​ങ്ക്, മ​ണി​ക്ക​ട​വ് ശാ​ഖ ). സ​ഹോ​ദ​ര​ങ്ങ​ൾ: ദി​നി​ൽ(​എ​ൻ​ജി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി ), ദീ​പു (ബം​ഗ​ളു​രു). സം​സ്കാ​രം നാ​ളെ രാ​വി​ലെ 11 ന് ​കീ​ഴ്പ്പ​ള്ളി ചാ​വ​റ കു​ര്യാ​ക്കോ​സ് ഏ​ലി​യാ​സ് പ​ള്ളി സെ​മി​ത്തേ​രി​യി​ൽ.

Related posts