ഗോൾഡ് കോസ്റ്റ്: ഓസ്ട്രേലിയയിലെ ഗോൾഡ് കോസ്റ്റിൽ നടക്കുന്ന 21-ാം കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് രണ്ടാം സ്വർണം. വനിതകളുടെ ഭാരോദ്വഹനത്തിൽ സഞ്ജിത ചാനുവാണ് സ്വർണം നേടിയത്. 53 കിലോ വിഭാഗത്തിലായിരുന്നു സഞ്ജിതയുടെ സുവർണ നേട്ടം. 2014ലെ കോമണ്‍വെൽത്ത് ഗെയിംസിലും സഞ്ജിത സ്വർണം നേടിയിരുന്നു.
ഭാരോദ്വഹനത്തിൽ മീരാഭായ് ചാനുവിലൂടെയാണ് ഇന്ത്യ സ്വർണ വേട്ടയ്ക്കു തുടക്കം കുറിച്ചത്. വ്യാഴാഴ്ച നടന്ന 48 കിലോ വിഭാഗത്തിലായിരുന്നു മീരാഭായുടെ സുവർണ നേട്ടം. 110 കിലോ ഭാരം ഉയർത്തി കോമൺവെൽത്ത് റിക്കാർഡോടെയാണ് മീരാഭായി സ്വർണം കരസ്ഥമാക്കിയത്.
നിലവിലെ ലോക ചാന്പ്യനാണ് മീരാഭായ്. നേരത്തെ പുരുഷന്മാരുടെ 56 കിലോ കിലോഗ്രാം ഭാരോദ്വഹനത്തിൽ പി.ഗുരുരാജ വെള്ളി മെഡൽ നേടിയിരുന്നു.