കോൽക്കത്ത: അമ്മയുടെ മൃതദേഹം ഫ്രീസറിൽ സൂക്ഷിച്ച സംഭവത്തിൽ മകനും ഭർത്താവും അറസ്റ്റിൽ.ദക്ഷിണ കൊൽക്കത്തയിലെ ബെഹല മേഖലയിൽ താമസിക്കുന്ന കുടുംബത്തിലാണ് സംഭവം നടന്നത്. മൂന്നു വർഷമാണ് ഇവർ മൃതദേഹം ഫ്രീസറിൽ സൂക്ഷിച്ചത്. 84 വയസുള്ള ബിന മജുംദാർ 2015 ഏപ്രിൽ ഏഴിനാണ് മരിച്ചത്.
ഇവരുടെ പെൻഷൻ തുക വാങ്ങാൻ വിരലടയാളത്തിനുവേണ്ടിയാണ് മൃതദേഹം ഫ്രീസറിൽ സൂക്ഷിച്ചതെന്നാണ് സൂചന. ഇവർക്ക് മാസം 30,000 രൂപയോളം പെൻഷനായി ലഭിക്കുന്നുണ്ട്. മകൻ സുബബ്രാട്ട മജുംദാർ പിതാവ് ഗോപാൽ ചന്ദ്ര എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്ത്. മകൻ ഒരിക്കലും അയൽക്കാരുമായി നല്ല ബന്ധത്തിലായിരുന്നില്ല.
വയോധികയുടെ മരണത്തെക്കുറിച്ച് അയൽക്കാർക്ക് അറിയാമായിരുന്നു. മൃതദേഹം സംസ്കരിക്കുന്നില്ലേയെന്നു ചോദിച്ചപ്പോൾ മൃതദേഹം സ്വർഗത്തിലാണ് എന്നാണു അച്ഛൻ മറുപടി പറഞ്ഞത്. അമ്മ പുനർ ജീവിക്കുമെന്ന് ചോദ്യം ചെയ്യലലിൽ മകൻ പറഞ്ഞതായി പോലീസ് പറഞ്ഞു. അതിനാലാണ് മൃതദേഹം സൂക്ഷിച്ച് വച്ചിരുന്നത്.