പാലക്കാട് : ജില്ലാ ആശുപത്രി ഒ.പി. വിഭാഗം വിപുലമാക്കുന്നതിന് ആർദ്രം പദ്ധതിയുടെ ഭാഗമായി 92 ലക്ഷം രൂപയുടെ ഭരണാനുമതിയായി. ജില്ലാ ആശുപത്രിയിൽ ഒ.പി വിഭാഗത്തിൽ ഓണ്‍ലൈൻ ബുക്കിങ്ങ് നടപ്പാക്കാനുള്ള പ്രാരംഭ നടപടികൾ ആരോഗ്യവകുപ്പ് നടപ്പാക്കി വരികയാണ് ഓണ്‍ലൈൻ ബുക്കിങ് നടപ്പായാൽ രോഗികൾക്ക് നീണ്ട നിരയിൽ നിന്ന് പരിശോധനയ്ക്ക് വിധേയമാകേണ്ടതില്ല.
ടോക്കണിൽ സൂചിപ്പിച്ച സമയത്ത് രോഗികൾ ആശുപത്രിയിൽ എത്തിയാൽ മതി. രോഗികൾക്ക് വിവിധ വകുപ്പുകൾ കയറിയിറങ്ങാതെ ലാബ് റിപ്പോർട്ടുകൾ പ്രത്യേക കൗണ്ടർ വഴി ലഭ്യമാക്കാനുള്ള രീതിയും പദ്ധതിയുടെ ഭാഗമായി ആവിഷ്ക്കരിക്കും.
ജില്ലാ ആശുപത്രിയിൽ ഉൾപ്പെടെ ആർദ്രം പദ്ധതിപ്രകാരം 39 ഡോക്ടർമാരെ ജില്ലയിൽ അധികമായി നിയമിച്ചിട്ടുണ്ട്. ഇ.സി.ജി, ലാബ് ടെക്നിഷൻമാരെ കൂടുതലായി നിയമിച്ചിട്ടുണ്ട്.