പോലീസിനെ ഉപയോഗിച്ച് ജനങ്ങളെ അടിച്ചൊതുക്കി അവരുടെ ഭൂമി പിടിച്ചെടുക്കാനുള്ള മുഖ്യമന്ത്രിയുടെ ഏകാധിപത്യ രീതിയാണ് വേങ്ങരയിലെ എആർ നഗറിലും സംഘർഷത്തിനു കാരണമായതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ജനങ്ങളുമായി ചർച്ച നടത്തിയാണ് പ്രശ്നത്തിന് പരിഹാരം കണ്ടെത്തേണ്ടത്. ദേശീയപാത സർവേ നടപടികൾ അടിയന്തരമായി നിർത്തിവയ്ക്കണമെന്നും പ്രശ്നപരിഹാരത്തിന് സര്‍വകക്ഷിയോഗം വിളിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.