തിരുവനന്തപുരത്ത് റേഡിയോ ജോക്കിയായിരുന്ന രാജേഷിനെ കൊലപ്പെടുത്തിയ കേസ് കൂടുതല്‍ നാടകീയ ട്വിസ്റ്റുകളിലേക്ക്. നിരവധി സ്ത്രീകളുമായി രാജേഷിന് ബന്ധമുണ്ടെന്ന സൂചനകളാണ് ലഭിക്കുന്നത്. ഖത്തറിലെ നൃത്താധ്യാപികയുടെ ഭര്‍ത്താവും പിന്നീട് കാമുകിയായ ഈ സ്ത്രീയും സംശയനിഴലില്‍ ആയിരുന്നെങ്കില്‍ ഇപ്പോള്‍ മൂന്നാമതൊരു സ്ത്രീയാണ് സംശയ നിഴലില്‍ ഉള്ളത്. ഖത്തറിലെ കാമുകിക്കു പുറമേ രാജേഷിനു വേറെയും സ്ത്രീകളുമായി ബന്ധമുണ്ടെന്ന മൊഴി സുഹൃത്തുക്കള്‍ നല്‍കിയിട്ടുണ്ട്.
വേറെ ആരോ ആണ് രാജേഷിനെ കൊന്നതെന്ന വാദമാണ് ഖത്തറിലെ യുവതി നല്‍കുന്നത്. തങ്ങള്‍ തമ്മില്‍ ബന്ധമുണ്ടായിരുന്നെങ്കിലും പ്രണയമായിരുന്നില്ലെന്ന് അവര്‍ പറയുന്നു. അലിഭായിയും കായംകുളം അപ്പുണ്ണിയും റിസോര്‍ട്ടില്‍ തങ്ങിയോയെന്ന കാര്യം പ്രത്യേകസംഘം അന്വേഷിച്ചു വരികയാണ്. ക്വട്ടേഷന്‍ സംഘത്തില്‍ ഒരാളുമായുള്ള ബന്ധമാണ് പോലീസിനെ നൃത്താധ്യാപികയെ കേന്ദ്രീകരിച്ച് അന്വേഷണം നടത്താന്‍ പ്രേരിപ്പിക്കുന്നത്. ഖത്തര്‍ സ്വദേശിയുടെ ഭാര്യയായ ഇവര്‍ക്കു രാജേഷുമായി ആത്മബന്ധമാണുണ്ടായിരുന്നത്.
അതിനിടെ ക്വട്ടേഷന്‍ സംഘത്തിനു സഹായം ചെയ്ത നാലുപേരെ ഇടുക്കി ആനക്കുളത്തുനിന്നു പ്രത്യേക സംഘം ഇന്നലെ നാടകീയമായി കസ്റ്റഡിയിലെടുത്തു. പെരുമ്പന്‍കുത്തിലെ സ്കൈവാലി ഹോട്ടല്‍ ജീവനക്കാരും കൊല്ലം സ്വദേശികളുമായ തന്സീല്, സാന്ദീപ് എന്നിവരെയും വ്യാഴാഴ്ച കൊല്ലത്തു നിന്നെത്തിയ അബി, ഹരി എന്നിവരെയുമാണ് ആറ്റിങ്ങല്‍ ഡിവൈ.എസ്.പി: പി. അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.വ്യാഴാഴ്ച രാത്രി ഒന്നോടെയാണ് വാഗണ്‍ ആര് കാറില്‍ ഇവര്‍ മാങ്കുളം ആനക്കുളത്തെത്തിയത്. മൂന്നാറില്‍ തങ്ങിയശേഷമാണിതെന്നും പറയപ്പെടുന്നു.