മുണ്ടക്കയം: മുണ്ടക്കയം-എരുമേലി റോഡിൽ പുത്തൻചന്ത യിൽ ഹോട്ടലിലേക്ക് പിക്കപ്പ് ഇടിച്ചു കയറി. ഡ്രൈവർക്ക് നേരിയ പരിക്ക്.ഇന്നു പുലർച്ചെ 5.15നായിരുന്നു അപകടം. ഇറച്ചിക്കോഴി കളുമായി വന്ന പിക്കപ്പാണ് നിയന്ത്രണംവിട്ട് പുത്തൻചന്ത പുതുപ്പറന്പിൽ അബ്ദുൽ ഖാദർ നടത്തുന്ന ബ്രദേഴ്സ് ഹോട്ട ലിലേക്ക് ഇടിച്ചുകയറിയത്.
ഹോട്ടൽ പ്രവർത്തനം ആരംഭിച്ചതേയുള്ളതിനാലും അപകട സമയത്ത് ഹോട്ടലിന്റെ മുൻഭാഗത്ത് ആരും ഇല്ലാതി രുന്നതിനാലുമാണ് വൻ ദുരന്തം ഒഴിവായത്. ഹോട്ടലിന്റെ മുൻവശത്തിന്റെ ഒരു ഭാഗം പൂർണമായും തകർ ന്നു.