ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ പേ​ര് പ​റ​ഞ്ഞു​ള്ള കു​റ്റ​പെ​ടു​ത്ത​ലു​ക​ളി​ൽ ഞാ​ൻ ആ​ന​ന്ദം ക​ണ്ടെ​ത്തി​യി​രു​ന്നു; നി​ല​വാ​ര​മു​ള്ള ലോ​ക സി​നി​മ​ക​ൾ സാ​ധാ​ര​ണ​ക്കാ​ര​നും കാ​ണാ​ൻ അ​വ​സ​ര​മൊ​രു​ക്ക​ണമെന്ന് ഇ​ന്ദ്ര​ൻ​സ്

അ​ടൂ​ർ:നിലവാരമുള്ള ലോക സിനിമകൾ സാധാരണക്കാരനും കാണാൻ അവസരമൊരുക്കണമെന്ന് ചലച്ചിത്ര നടൻ ഇന്ദ്രൻസ്.ര​ണ്ടാ​മ​ത് അ​ടൂ​ർ അ​ന്താ​രാ​ഷ്ട്ര ച​ല​ചി​ത്ര​മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​ന്ന​ല​ക​ളി​ൽ കോ​മ​ഡി​താ​രം, കു​ട​ക​മ്പി എ​ന്നൊ​ക്കെ ആ​ക്ഷേ​പി​ച്ചി​ട​ത്ത് നി​ന്ന് മി​ക​ച്ച ന​ട​നു​ള്ള അ​വാ​ർ​ഡ് ക​ഴി​ഞ്ഞ​തി​ൽ വ​ലി​യ അ​ഭി​മാ​ന​മു​ണ്ടെ​ന്ന് അദ്ദേഹം പറഞ്ഞു.

അ​ഭി​ന​യി​ച്ച ചി​ത്ര​ങ്ങ​ളി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ പേ​ര് പ​റ​ഞ്ഞു​ള്ള കു​റ്റ​പെ​ടു​ത്ത​ലു​ക​ളി​ൽ ഞാ​ൻ ആ​ന​ന്ദം ക​ണ്ടെ​ത്തി​യി​രു​ന്നു. ആ​ഘോ​ഷി​ക്ക​പ്പെ​ടേ​ണ്ട സി​നി​മ​ക​ൾ ന​മ്മു​ടെ മു​ന്നി​ൽ എ​ത്തു​ന്നി​ല്ല. നി​ല​വാ​ര​മു​ള്ള ലോ​ക​സി​നി​മ​ക​ൾ സാ​ധാ​ര​ണ​കാ​ർ​ക്കും കാ​ണാ​ൻ അ​വ​സ​ര​മൊ​രു​ക്കു​ന്നു​വെ​ന്ന​താ​ണ് പ്രാ​ദേ​ശി​ക ച​ല​ചി​ത്ര​മേ​ള​ക​ളു​ടെ പ്ര​സ​ക്തി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സം​ഘാ​ട​ക​സ​മി​തി ചെ​യ​ർ​മാ​ൻ ചി​റ്റ​യം​ഗോ​പ​കു​മാ​ർ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മി​ക​ച്ച ശ​ബ്ദ മി​ശ്ര​ണ​ത്തി​നു​ള്ള ദേ​ശീ​യ സം​സ്ഥാ​ന പു​ര​സ്കാ​ര ജേ​താ​വ് പ്ര​മോ​ദ് തോ​മ​സ്, മി​ക​ച്ച തി​ര​ക്ക​ഥ​യ്ക്കു​ള്ള സം​സ്ഥാ​ന പു​ര​സ്കാ​രം നേ​ടി​യ സ​ജീ​വ് പാ​ഴൂ​ർ, ഫെ​സ്റ്റി​വ​ൽ ഡ​യ​റ​ക്ട​ർ ഡോ. ​ബി​ജു, അ​ടൂ​ർ മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൻ ഷൈ​നി ജോ​സ്, സം​ഘാ​ട​ക​സ​മി​തി ജ​ന​റ​ൽ ക​ൺ​വീ​ന​ർ സി. ​സു​രേ​ഷ് ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. അ​ടൂ​രി​ലെ സി​നി​മാ സം​സ്കാ​ര​ത്തെ മു​ൻ​നി​ർ​ത്തി ഫെ​സ്റ്റി​വ​ൽ ഗാ​നം ര​ചി​ച്ച ശ്യാം ​ഏ​നാ​ത്തി​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. ശി​ലാ സ​ന്തോ​ഷ് ഇ​ന്ദ്ര​ൻ​സി​ന് ഉ​പ​കാ​രം കൈ​മാ​റി.

രാ​വി​ലെ 9.30ന് ​ത​ന്നെ സി​നി​മാ പ്ര​ദ​ർ​ശ​നം ആ​രം​ഭി​ച്ചു. കിം ​കി ഡു​ക് സം​വി​ധാ​നം ചെ​യ്ത കൊ​റി​യ​ൻ​ചി​ത്രം ദി ​നെ​റ്റ് ആ​യി​രു​ന്നു ഉ​ദ്ഘാ​ട​ന ചി​ത്രം. മൊ​ഹ​മ്മ​ദ് ദി​യാ​ബ് സം​വി​ധാ​നം​ചെ​യ്ത ഈ​ജി​പ്ഷ്യ​ൻ ചി​ത്രം​ക്ലാ​ഷ്, വെ​ർ​ണ​ർ​ഹെ​ർ​സോ​ഗ് സം​വി​ധാ​നം​ചെ​യ്ത ക്വീ​ൻ ഓ​ഫ് ദി ​ഡെ​സ​ർ​ട്ട്, റൗ​ൾ പെ​ക് സം​വി​ധാ​നം ചെ​യ്ത ദ​യ​ങ് കാ​ൾ മാ​ർ​ക്സ് തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളും പ്ര​ദ​ർ​ശി​പ്പി​ച്ചു.

തി​ര​ക്ക​ഥ​യു​ടെ ഇ​ടം എ​ന്ന​വി​ഷ​യ​ത്തി​ൽ ന​ട​ന്ന ഓ​പ്പ​ൺ ഫോ​റ​ത്തി​ൽ അ​ടൂ​രി​ലെ​യും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും തി​ര​ക്ക​ഥാ​കൃ​ത്തു​ക്ക​ൾ പ​ങ്കെ​ടു​ത്തു. പ്ര​മു​ഖ തി​ര​ക്ക​ഥാ​കൃ​ത്ത് സ​ജീ​വ് പാ​ഴൂ​ർ പ​ങ്കെ​ടു​ത്തു. ഇ​ന്നു രാ​വി​ലെ 9ന് ​സ​ലിം​കു​മാ​ർ സം​വി​ധാ​നം ചെ​യ്ത മ​ല​യാ​ള സി​നി​മ ക​റു​ത്ത​ജൂ​ത​ൻ, 11 ന് ​ആ​ൻ ഫൊ​ണ്ടെ​യ്ൻ സം​വി​ധാ​നം ചെ​യ്ത ദി ​ഇ​ന്ന​സെ​ന്‍റ്, ജീ​വ കെ ​കെ സം​വി​ധാ​നം ചെ​യ്ത മ​ല​യാ​ള​സി​നി​മ റി​ച്ച​ർ സ്കെ​യി​ൽ 7.6, ഡോ ​ബി​ജു സം​വി​ധാ​നം ചെ​യ്ത സൗ​ണ്ട് ഓ​ഫ് സൈ​ല​ൻ​സ് എ​ന്നീ സി​നി​മ​ക​ൾ പ്ര​ദ​ർ​ശി​പ്പി​ക്കും.

വൈ​കു​ന്നേ​രം അ​ഞ്ചി​നു സി​നി​മ​യു​ടെ ഇ​ടം എ​ന്ന​വി​ഷ​യ​ത്തി​ൽ ഓ​പ്പ​ൺ ഫോ​റം ന​ട​ക്കും. ജീ​വ കെ ​കെ, അ​ന​ശ്വ​ര കൊ​ര​ട്ടി​സ്വ​രൂ​പം, അ​നു​പാ​പ്പ​ച്ച​ൻ, അ​പ​ർ​ണ പ്ര​ശാ​ന്തി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.

Related posts