പ്രഭാസ് നിഹാരികയുമായി പ്രണയത്തിലോ?

കുറച്ചു നാളുകളായി സിനിമാ മാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയമാണ് നടന്‍ പ്രഭാസിന്റെ വിവാഹം. ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിനു ശേഷം നടി അനുഷ്‌ക ശര്‍മയുമായി പ്രഭാസ് പ്രണയത്തിലാണെന്നും ഉടന്‍ ഇരുവരും തമ്മില്‍ വിവാഹിതരാകുമെന്നുമുള്ള വാര്‍ത്തകളാണ് ആദ്യം പുറത്ത് വന്നിരുന്നത്. എന്നാല്‍ ഇതില്‍ കഴമ്പില്ലെന്ന വെളിപ്പെടുത്തലുമായി അനുഷ്‌കയും പ്രഭാസും രംഗത്തെത്തിയിരുന്നു.

ഇപ്പോള്‍ തെലുങ്ക് നടിയും ചിരഞ്ജീവിയുടെ മരുമകളും നാഗേന്ദ്ര ബാബുവിന്റെ മകളുമായ നിഹാരികയെ പ്രഭാസ് വിവാഹം കഴിക്കുന്നുവെന്നാണ് പുതിയ വാര്‍ത്ത. എന്നാല്‍ ഇക്കാര്യത്തില്‍ വിശദീകരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ചിരഞ്ജീവി. വാര്‍ത്തയില്‍ സത്യമില്ലെന്നാണ് ചിരഞ്ജീവി പറയുന്നത്. നിഹാരികയോടെ കരിയറില്‍ ശ്രദ്ധിക്കാനാണ് ഇപ്പോള്‍ പറഞ്ഞിട്ടുള്ളതെന്നും വിവാഹ ആലോചനകള്‍ ഇപ്പോഴില്ലെന്നും ചിരഞ്ജീവി പറഞ്ഞു

Related posts