ഒന്നു തൊട്ടാല്‍ പോലും എല്ലുകള്‍ ഒടിയും, ആറുവയസില്‍ അനുഭവിച്ചത് ഒരു മനുഷ്യായുസിന്റെ വേദന, 500 തവണ ഒടിവുകള്‍ സംഭവിച്ച ക്യൂനന്‍ എന്ന ആറുവയസുകാരനെ അറിയാം

ലോകത്തിന് അത്ഭുതമാണ് റീക്കോ ക്യൂനന്‍ എന്ന ആറുവയസുകാരന്‍. റീക്കോ കുട്ടിക്കാലം ആഘോഷിക്കുന്നത് ആശുപത്രിയിലും മരുന്നുകളുമായാണ്. കാഴ്ചയില്‍ സാധാരണകുട്ടിയാണെങ്കില്‍ അനുഭവിക്കുന്ന യാതന പറയാവുന്നതിലപ്പുറമാണ്. റിക്കോയ്ക്ക് ഇപ്പോള്‍ ആറുവയസ്സ്, എന്നാല്‍ കുഞ്ഞു ശരീരത്തില്‍ ഇതുവരെയുള്ള ഒടിവുകള്‍ എണ്ണം അഞ്ഞൂറ്. പുറത്തു പോയി കളിക്കാനും കൂട്ടുകാര്‍ക്കൊപ്പം സമയം ചെലവിടാനും ആഗ്രഹങ്ങള്‍ ഉണ്ടെങ്കിലും അതിനൊന്നും സാധിക്കാതെ മൂലയില്‍ ഒതുങ്ങിക്കൂടി ജീവിതം തള്ളി നീക്കുകയാണ് റീക്കോ.

മാരകമായ ഒസ്റ്റിയോജിനീസസ് ഇംപപെര്‍ഫെക്ടാ ടൈപ്പ് ത്രി എന്ന മാരക രോഗമാണ് കുഞ്ഞിന്. കാനഡയിലെ ടൊറന്റോ സ്വദേശിയാണ് റീക്കോ. ജനിച്ചപ്പോള്‍തന്നെ റീക്കോയ്ക്ക് ഈ അസുഖം ആരംഭിച്ചിരുന്നു. എല്ലുകള്‍ക്ക് തീരെ ബലമില്ലാത്ത റീക്കോയ്ക്ക് ഒന്നാം പിറന്നാള്‍ ആയപ്പോഴേക്കും ഏകദേശം 80 ഒടിവുകള്‍ സംഭവിച്ചിരുന്നു. ആരെങ്കിലുമൊന്ന് സ്നേഹത്തോടെ കെട്ടിപിടിച്ചാല്‍ പോലും എല്ലുകള്‍ ഒടിയുന്ന അവസ്ഥ. 20,000 പേരില്‍ ഒരാള്‍ക്ക് വരുന്ന രോഗമാണ് ഇതെന്നാണു വൈദ്യശാസ്ത്രം പറയുന്നത്.

ഒടിവുകളുടെ എണ്ണം എടുക്കുന്നതുപോലും വീട്ടുക്കാര്‍ നിര്‍ത്തി. എങ്കിലും ഏകദേശം അഞ്ഞൂറ് ഒടിവുകള്‍ എങ്കിലും സംഭവിച്ചു കാണുമെന്നാണ് ഇവര്‍ പറയുന്നത്. ഇതുവരെ പതിനൊന്നു ശസ്ത്രക്രിയകള്‍ ഈ കുഞ്ഞ് ശരീരത്തില്‍ നടത്തിക്കഴിഞ്ഞു.

 

Related posts