കണ്ണില്ലാത്ത ക്രൂരതയുടെ ഫലം! സിറിയന്‍ സൈന്യത്തിന്റെ നരവേട്ട വരുത്തിവച്ച വിനകളില്‍ മരിക്കാതെ മരിച്ച് ആയിരക്കണക്കിന് കുഞ്ഞുങ്ങള്‍; കണ്ണീര്‍ക്കാഴ്ചയായി വീഡിയോ ദൃശ്യങ്ങള്‍

വിമതരുടെ കീഴിലുള്ള കിഴക്കന്‍ ഗൗട്ട പിടിച്ചെടുക്കാന്‍ മനുഷ്യാവകാശങ്ങള്‍ സകലതും ലംഘിച്ചുകൊണ്ട് റഷ്യയുടെ പിന്തുണയോടെ സിറിയന്‍ സൈന്യം ‘നരവേട്ട’ തുടരുന്നു. ശനിയാഴ്ച രാത്രി കുരുന്നുകളെയും മാതാപിതാക്കളെയും രാസായുധ പ്രയോഗത്തിലൂടെ കൊലപ്പെടുത്തിയതിന്റെ ദൃശ്യങ്ങളാണു പുതുതായി ലോകത്തിനു മുന്നിലെത്തിയിരിക്കുന്നത്. കിഴക്കന്‍ ഗൗട്ടയിലെ ഡൂമയില്‍ കഴിഞ്ഞ ദിവസം രാത്രി നടത്തിയ രാസായുധ പ്രയോഗത്തില്‍ 41 പേര്‍ കൊല്ലപ്പെട്ടതായി സന്നദ്ധ സംഘടനയായ സിറിയന്‍ അമേരിക്കന്‍ മെഡിക്കല്‍ സൊസൈറ്റിയും (സാംസ്) സ്ഥിരീകരിച്ചു.

മനുഷ്യത്വമെന്ന വാക്ക് പാടേ മറന്നുകൊണ്ട് സിറിയന്‍ സൈന്യം നരവേട്ട തുടരുകയാണ്. ശനിയാഴ്ച രാത്രി നടത്തിയ രാസായുധ പ്രയോഗത്തില്‍ അപകടത്തില്‍പ്പെട്ട് കുട്ടികളുടെയും മാതാപിതാക്കളുടെയും വീഡിയോയും ചിത്രങ്ങളുമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. രാസായുധ പ്രയോഗത്തില്‍ 41 പേര്‍കൊല്ലപ്പെട്ടതായി സന്നദ്ധ സംഘടനയായ സിറിയന്‍ അമേരിക്കന്‍ മെഡിക്കല്‍ സൊസൈറ്റിയും സ്ഥിരീകരിച്ചിട്ടുണ്ട്.

വായില്‍നിന്നു നുരയും പതയുമൊലിപ്പിച്ചു കിടക്കുന്ന പിഞ്ചുകുഞ്ഞുങ്ങളുടെ ഉള്‍പ്പെടെ ദയനീയ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. കുട്ടികള്‍ക്ക് ഓക്‌സിജന്‍ നല്‍കിയും വെള്ളമൊഴിച്ചു ശരീരം തണുപ്പിച്ചും രാസായുധങ്ങളില്‍ നിന്നു രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളുടെ വിഡിയോകളും ഡൂമയില്‍ നിന്നു പാശ്ചാത്യ മാധ്യമങ്ങള്‍ പങ്കുവച്ചു.

വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ രാസായുധ പ്രയോഗം സ്ഥിരീകരിച്ചിട്ടില്ല: ‘ഒട്ടേറെ കുട്ടികളും മുതിര്‍ന്നവരും മരിച്ചു കിടക്കുന്ന വിഡിയോകള്‍ പ്രചരിക്കുന്നുണ്ട്. ഡൂമ സിറ്റിയില്‍ ഏപ്രില്‍ ഏഴിനു സംഭവിച്ചതെന്നു പറഞ്ഞാണു പ്രചാരണം. ഇപ്പോഴും അതിരൂക്ഷമായ ഗന്ധം ഇവിടെ നിലനില്‍ക്കുന്നുണ്ടെന്നും വിഡിയോ എടുക്കുന്നയാള്‍ പറയുന്നു’ റോയിട്ടേഴ്‌സ് തങ്ങളുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

 

Related posts