നയന്‍താര രാഷ്ട്രീയക്കാരിയുടെ റോളില്‍

തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍നയന്‍താര പ്രധാന വേഷത്തില്‍ എത്തിയ അറം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു. രണ്ടാം ഭാഗത്തില്‍ നയന്‍താര രാഷ്ട്രീയ നേതാവായിട്ടായിരിക്കും അഭിനയിക്കുക. ഗോപി നൈനാര്‍ സംവിധാനം ചെയ്ത് കെ.രാജേഷ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സെപ്തംബറോടെ തുടങ്ങാനാണ് പദ്ധതി.

മതിവദനി എന്ന ശക്തയായ ജില്ലാ കളക്ടറുടെ വേഷമായിരുന്നു ആദ്യ ഭാഗത്തില്‍ നയന്‍താര അവതരിപ്പിച്ചത്. ഇതിന് തമിഴ്നാട്ടില്‍ വന്‍ സ്വീകരണമാണ് ലഭിച്ചത് ഈ സ്വീകരണമാണ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ച് ചിന്തിക്കാന്‍ അണിയറ പ്രവര്‍ത്തകരെ പ്രേരിപ്പിച്ചത്.

ഇമൈക്ക നൊടികള്‍, കൊലൈയുതിര്‍ കാലം, കൊലമാവ് കോകില തുടങ്ങിയവയാണ് നയന്‍സിന്റെ തും ഷൂട്ടിംങ്ങ് നടക്കുന്ന പുതിയ തമിഴ് പ്രോജക്ടുകള്‍. ഇവ പൂര്‍ത്തിയാക്കിയ ശേഷമാകും അറം 2ല്‍ അഭിനയിക്കുക.

 

Related posts