വാ​യ​ന​ശാ​ല​ക​ൾ കേ​ര​ള​ത്തി​ന്‍റെ വ​ള​ർ​ച്ച​യ്ക്ക്  മ​ഹ​ത്താ​യ പ​ങ്കുവ​ഹി​ച്ചെന്ന് സ്പീ​ക്ക​ർ ശ്രീ​രാ​മ​കൃ​ഷ്ണ​

നാ​യ​ര​ങ്ങാ​ടി: കേ​ര​ള​ത്തി​ന്‍റെ വ​ള​ർ​ച്ച​ക്കു വാ​യ​ന​ശാ​ല​ക​ൾ മ​ഹ​ത്താ​യ പ​ങ്കു വ​ഹി​ച്ചി​ട്ടു​ണ്ടെ​ന്നു സ്പീ​ക്ക​ർ പി. ശ്രീ​രാ​മ​കൃ​ഷ്ണ​ൻ.​ നാ​യ​ര​ങ്ങാ​ടി വ​ള്ള​ത്തോ​ൾ സ്മാ​ര​ക വാ​യ​ന​ശാ​ല സു​വ​ർ​ണ ജൂ​ബി​ലി സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു സ്പീ​ക്ക​ർ.​

വാ​യ​ന ശാ​ല​ക​ളി​ൽനി​ന്നു​ള്ള അ​റി​വുകൊ​ണ്ടും ഉൗ​ർജംകൊ​ണ്ടും വാ​യ​ന ശാ​ല​ക​ളോ​ടു ചേ​ർ​ന്നുള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മൂ​ല​വും നി​ര​വ​ധി സാ​ഹി​ത്യ​കാ​രന്മാ​രേ​യും ക​വി​ക​ളേ​യും കേ​ര​ള​ത്തി​നു ല​ഭി​ച്ച​താ​യും സ്പീ​ക്ക​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.​ബി.​ഡി. ദേ​വ​സി എം​എ​ൽ​എ അ ധ്യ ക്ഷ​ത വഹിച്ചു.

ക​വി​യും ഗാ​ന​ര​ച​യി​താ​വു​മാ​യ വ​യ​ലാ​ർ ശ​ര​ത് ച​ന്ദ്ര​വ​ർ​മ മു​ഖ്യാതി​ഥി​യാ​യി​രു​ന്നു.​ ഗാ​യ​ക​ൻ വൈ​ഷ്ണ​വ് ഗി​രീ​ഷി​നെ ആ​ദ​രി​ച്ചു.
മു​ൻ എം​എ​ൽ​എ എ.​കെ. ച​ന്ദ്ര​ൻ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ഷ ശ​ശി​ധ​ര​ൻ, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് കെ.​കെ. ഷീ​ജു, ക​വി​ക​ളാ​യ ഏ​ങ്ങ​ണ്ടി​യൂ​ർ ച​ന്ദ്ര​ശേ​ഖ​ര​ൻ, സോ​ബി​ൻ മ​ഴ വീ​ട്, പ്ര​സ് ഫോറം പ്രസി​ഡ​ന്‍റ് സി.​കെ. പോ​ൾ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സി.​ജി. സി​നി, സി.​കെ. ശ​ശി, ആ​ന്‍റോ ക​ല്ലേ​ലി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Related posts