ബു​ള്ള​റ്റി​ൽ ഹി​മാ​ല​യ​ യാ​ത്ര​യ്ക്കൊ​രു​ങ്ങി പെ​ണ്‍​കു​ട്ടി​ക​ൾ;  ആ​ൻ​സിയും  അ​ന​ഘയും യാത്രയ്ക്ക് വേണ്ട സാമ്പ​ത്തി​ക​ച്ചെ​ല​വി​നു​വേ​ണ്ടി സു​മ​ന​സ്സു​ക​ളു​ടെ സ​ഹാ​യം തേ​ടുന്നു

ചാ​ല​ക്കു​ടി: 18 കാ​രി​ക​ളാ​യ കൂ​ട​പ്പു​ഴ തൊ​ഴു​ത്തു​പ​റ​ന്പി​ൽ അ​ന​ഘ, ആ​റ്റ​പ്പാ​ടം എ​ലു​വ​ത്തി​ങ്ക​ൽ ബേ​ബി​യു​ടെ മ​ക​ൾ ആ​ൻ​സി മ​രി​യ എ​ന്നി​വ​രാ​ണ് ബു​ള്ള​റ്റി​ൽ ഹി​മാ​ല​യം യാ​ത്ര​യ്ക്കൊ​രു​ങ്ങു​ന്ന​ത്. ജൂ​ണ്‍ 19നാ​ണ് ഡ​ൽ​ഹി​യി​ൽ​നി​ന്നും യാ​ത്ര ആ​രം​ഭി​ക്കു​ന്ന​ത്. എ​ന്നാ​ൽ യാ​ത്ര​യ്ക്കു​വേ​ണ്ടി​വ​രു​ന്ന സാ​ന്പ​ത്തി​ക​ച്ചെ​ല​വി​നു​വേ​ണ്ടി സു​മ​ന​സ്സു​ക​ളു​ടെ സ​ഹാ​യം തേ​ടു​ക​യാ​ണ്. ഡ​ൽ​ഹി​യി​ൽ​നി​ന്നും ഹി​മാ​ല​യ​ത്തി​ൽ പോ​യി മ​ട​ങ്ങി​വ​രാ​ൻ അ​ഞ്ചു​ല​ക്ഷം രൂ​പ ചെ​ല​വു​വ​രും.

എ​ട്ടാം​ക്ലാ​സ് തു​ട​ങ്ങി​യാ​ണ് ഇ​വ​ർ ബു​ള്ള​റ്റി​ൽ പ​രി​ശീ​ല​നം തു​ട​ങ്ങി​യ​ത്. ആ​ദ്യം നാ​ട്ടു​കാ​രും വീ​ട്ടു​കാ​രും എ​തി​ർ​ത്തെ​ങ്കി​ലും പി​ന്നീ​ട് എ​ല്ലാ​വ​രും പ്രോ​ത്സാ​ഹി​പ്പി​ച്ചു. കോ​യ​ന്പ​ത്തൂ​ർ, അ​ട്ട​പ്പാ​ടി, വാ​ഗ​മ​ണ്‍ എ​ന്നി​വി​ട​ങ്ങ​ളി​ൽ ബു​ള്ള​റ്റി​ൽ യാ​ത്ര ന​ട​ത്തി​യി​ട്ടു​ണ്ട്. അ​ന​ഖ മാ​ള കാ​ർ​മ​ൽ കോ​ള​ജി​ലെ ഗ്രാ​ഫി​ക് ഡി​സൈ​ൻ വി​ദ്യാ​ർ​ഥി​നി​യാ​ണ്.

ആ​ൻ​സി കോ​യ​ന്പ​ത്തൂ​രി​ലെ ബി​ബി​എ വി​ദ്യാ​ർ​ഥി​നി​യാ​ണ്. ന​ഗ​ര​സ​ഭ​യു​ടേ​യും മ​റ്റു സാ​മൂ​ഹ്യ സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ളു​ടെ​യും സ​ഹാ​യം ഇ​വ​ർ പ്ര​തീ​ക്ഷി​ക്കു​ക​യാ​ണ്.

സന്തോഷ് ട്രോഫി താരം വിപിൻ തോമ സിനും മികച്ച സംവിധായക നുള്ള അവാർഡ് നേടിയ ലിജോ പല്ലിശേരിക്കും ഇന്നലെ പൗരാ വലി നൽകിയ സ്വീകരണ ഘോഷയാത്രയുടെ മുന്പിൽ ബുള്ളറ്റിൽ സഞ്ചരിച്ച് ഇവർ ജനശ്രദ്ധ നേടിയിരുന്നു.

Related posts