കൊടകര: സന്തോഷ് ട്രോഫി താരം പി.സി. അനുരാഗിന് വീട് നിർമിക്കാനാവശ്യമായ സ്ഥലം സിപിഎം കൊടകര ഏരിയ കമ്മിറ്റി വില കൊടുത്ത് വാങ്ങി നൽകുമെന്ന് ഏരിയ സെക്രട്ടറി ടി.എ. രാമകൃഷ്ണൻ അറിയിച്ചു. സിഐടിയു നേതൃത്വത്തിലുള്ള മെയ് ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ജില്ലാതല കായിക മത്സരങ്ങളുടെ ഉദ്ഘാടനവേദിയിലാണ് ഏരിയ സെക്രട്ടറി ഇക്കാര്യം അറിയിച്ചത്.
ടീമിന്റെ സ്പോണ്സർ വീട് നിർമിച്ചുനൽകുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ആവശ്യമെങ്കിൽ ഇക്കാര്യത്തിൽ സർക്കാർ ഇടപെടലും നടത്താമെന്ന് കായിക മത്സരങ്ങൾ ഉദ്ഘാടനം ചെയ്ത സംസ്ഥാന കായിക മന്ത്രി എ.സി. മൊയ്തീൻ പറഞ്ഞു. സിഐടിയു സംസ്ഥാന സെക്രട്ടറി എം.എം. വർഗീസ് അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി യു.പി. ജോസഫ്, ട്രഷറർ കെ.കെ.രാമചന്ദ്രൻ, ജില്ലാ വൈസ് പ്രസിഡന്റ് പി.ജി. വാസുദേവൻ നായർ, സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി പി.കെ. ശിവരാമൻ, ഏരിയ സെക്രട്ടറി പി.ആർ. പ്രസാദൻ, കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്പിളി സോമൻ, കെ.പി. പോൾ എന്നിവർ പ്രസംഗിച്ചു. സന്തോഷ് ട്രോഫി ടീം അംഗങ്ങളായ പി.സി. അനുരാഗ്, ശ്രീക്കുട്ടൻ എന്നിവരെ മന്ത്രി ഉപഹാരം നൽകി അനുമോദിച്ചു.
മറ്റത്തൂർ: സന്തോഷ് ട്രോഫി താരം പി.സി.അനുരാഗിനെ വെള്ളിക്കുളങ്ങര ജനമൈത്രി പോലീസും ഖത്തർ കോടാലി കൂട്ടായ്മയും ചേർന്ന് സന്തോഷ് ട്രോഫി താരം പി.സി.അനുരാഗിനെ ഇത്തുപ്പാടത്തുള്ള വീട്ടിലെത്തി അനുമോദിച്ചു. ചാലക്കുടി ഡിവൈഎസ്പി സി.എസ്. ഷാഹുൽ ഹമീദ് പൊന്നാട അണിയിച്ചു.
വെള്ളിക്കുളങ്ങര എസ്ഐ എസ്.എൽ.സുധീഷ്, പിആർഒ കെ.എം. നാസർ, സ്പെഷൽ ബ്രാഞ്ച് പോലീസ് ഓഫീസർ കെ.പി.സതീഷ്, സുരേഷ് കടുപ്പശേരിക്കാരൻ, ഖത്തർ കോടാലി, കൂട്ടായ്മ പ്രതിനിധികളായ ബിനോജ് അണലി പറന്പിൽ, ശശി വള്ളിവട്ടം, സണ്ണി ബാബു, ബിനേഷ് അണലി പറന്പിൽ, ഷിംനാസ് എന്നിവർ സംസാരിച്ചു