മ​ല​പ്പു​റ​ത്തെ ബ്ര​സീ​ൽ ആ​രാ​ധ​ക​ർ ‘പ​ണി’ തു​ട​ങ്ങി; ലോ​ക​ക​പ്പ് ഫു​ട്ബോ​ളി​നെ വ​ര​വേ​റ്റു തി​രൂ​ര​ങ്ങാ​ടി ചെ​റു​മു​ക്ക് റോ​ഡി​ൽ ബ്ര​സീ​ൽ ഫാ​ൻ​സു​കാ​ർ സ്ഥാ​പി​ച്ച കൂ​റ്റ​ൻ ഫ്ള​ക്സ് 

തി​രൂ​ര​ങ്ങാ​ടി: ജൂ​ണി​ൽ ആ​രം​ഭി​ക്കു​ന്ന റ​ഷ്യ​ൻ ലോ​ക​ക​പ്പ് ഫു​ട്ബോ​ളി​നു വ​ര​വേ​റ്റു മ​ല​പ്പു​റം ജി​ല്ല​യി​ലെ ബ്ര​സീ​ൽ ആ​രാ​ധ​ക​ർ ’പ​ണി’ തു​ട​ങ്ങി.ബ്ര​സീ​ൽ ടീ​മി​ന്‍റെ ചി​ത്ര​ങ്ങ​ള​ട​ങ്ങി​യ കൂ​റ്റ​ൻ ഫ്ള​ക്സ് ബോ​ർ​ഡ് സ്ഥാ​പി​ച്ചു ലോ​ക​ക​പ്പ് ആ​വേ​ശ​ത്തി​നു തു​ട​ക്ക​മി​ട്ടി​രി​ക്കു​ക​യാ​ണ് ഒ​രു പ​റ്റം ആ​രാ​ധ​ക​ർ. തി​രൂ​ര​ങ്ങാ​ടി ചെ​റു​മു​ക്ക് റോ​ഡി​ൽ ബ്ര​സീ​ൽ ഫാ​ൻ​സു​കാ​ർ സ്ഥാ​പി​ച്ച വ​ൻ ഫ്ള​ക്സ് ബോ​ർ​ഡ് ആ​ക​ർ​ഷ​ക​മാ​ണ്. 57 അ​ടി നീ​ള​വും 13 അ​ടി വീ​തി​യി​ലു​മാ​ണ് റോ​ഡ​രി​കി​ൽ ബോ​ർ​ഡ് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്.

തി​രൂ​ര​ങ്ങാ​ടി താ​ഴെ​ചി​ന​യി​ലെ ബ്ര​സീ​ൽ ആ​രാ​ധ​ക​രാ​യ ജാ​സിം മ​ണ​ക്ക​ട​വ​ൻ, റ​ഫീ​ഖ് കൂ​ള​ത്ത്, നി​സാ​ർ കു​റ്റി​യി​ൽ, ഹാ​രി​സ് കു​ന്നു​മ്മ​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ബോ​ർ​ഡ് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. ബ്ര​സീ​ൽ സൂ​പ്പ​ർ​താ​രം നെ​യ്മ​ർ പ​രി​ക്കേ​റ്റു വി​ശ്ര​മ​ത്തി​ലാ​ണ്. നെ​യ്മ​ർ റ​ഷ്യ​ൻ ലോ​ക​ക​പ്പി​നു​ണ്ടാ​കു​മോ എ​ന്നൊ​ന്നും നി​ശ്ച​യ​മാ​യി​ട്ടി​ല്ലെ​ങ്കി​ലും നെ​യ്മ​റി​ന്‍റെ ചി​ത്ര​മാ​ണ് ഫ്ള​ക്സ് ബോ​ർ​ഡി​ൽ നി​റ​ഞ്ഞു നി​ൽ​ക്കു​ന്ന​ത്.

ഇ​തി​ന​കം മ​ല​പ്പു​റ​ത്ത് പ​ല​യി​ട​ത്തും ബോ​ർ​ഡു​ക​ളും കൊ​ടി​ക​ളും ഉ​യ​ർ​ന്നു തു​ട​ങ്ങി​യി​ട്ടു​ണ്ട്. ബ്ര​സീ​ൽ, അ​ർ​ജ​ന്‍റീ​ന, ജ​ർ​മ​നി, ഫ്രാ​ൻ​സ്, ഇം​ഗ്ല​ണ്ട് ടീ​മു​ക​ൾ​ക്കാ​ണ് ജി​ല്ല​യി​ൽ കൂ​ടു​ത​ൽ ആ​രാ​ധ​ക​രു​ള്ള​ത്. ജി​ല്ല​യി​ലെ ആ​രാ​ധ​ക​ർ ലോ​ക​ക​പ്പി​നു ദി​ന​ങ്ങ​ളെ​ണ്ണി കാ​ത്തി​രി​ക്കു​ക​യാ​ണ്. ഓ​രോ ലോ​ക​ക​പ്പ് വ​ന്നെ​ത്തു​ന്പോ​ഴും ഫു​ട്ബോ​ൾ ആ​രാ​ധ​ക​ർ ഇ​ഷ്ട​ടീ​മു​ക​ൾ​ക്കാ​യി രം​ഗ​ത്തി​റ​ങ്ങു​ന്ന​തു മ​ല​പ്പു​റം ജി​ല്ല​യി​ലാ​ണ് ഏ​റെ ക​ണ്ടു​വ​രു​ന്ന​ത്. ജൂ​ണ്‍ ആ​കു​ന്പോ​ഴേ​ക്കും ആ​വേ​ശം ഇ​ര​ട്ടി​യാ​കും.

ജൂ​ണ്‍ 14ന് ​റ​ഷ്യ​യി​ലാ​ണ് ലോ​ക​ക​പ്പി​നു തു​ട​ക്ക​മാ​കു​ന്ന​ത്. 32 ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന ടൂ​ർ​ണ​മെ​ന്‍റ് ഒ​രു​മാ​സ​ക്കാ​ലം നീ​ണ്ടു​നി​ൽ​ക്കും. മ​ത്സ​ര ഷെ​ഡ്യൂ​ൾ പു​റ​ത്തി​റ​ങ്ങി​യ​തോ​ടെ ക​ളി​യെ​ക്കു​റി​ച്ചു​ള്ള ച​ർ​ച്ച​ക​ൾ ആ​രാ​ധ​ക​ർ​ക്കി​ട​യി​ൽ സ​ജീ​വ​മാ​യി. ലോ​ക​ക​പ്പ് ഫു​ട്ബോ​ളി​നു ജി​ല്ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ആ​രാ​ധ​ക​രു​ള്ള​ത് ബ്ര​സീ​ലി​നും അ​ർ​ജ​ന്‍റീ​ന​ക്കു​മാ​ണ്.

ക​ഴി​ഞ്ഞ ത​വ​ണ​ത്തെ ജേ​താ​ക്ക​ളാ​യ ജ​ർ​മ​നി​ക്ക് ഈ ​പ്രാ​വ​ശ്യം ആ​രാ​ധ​ക​ർ കൂ​ടി​യി​ട്ടു​ണ്ടെ​ന്നാ​ണ് ഫു​ട്ബോ​ൾ ആ​രാ​ധ​ക​രു​ടെ വി​ല​യി​രു​ത്ത​ൽ. ക​ളി​ക്കാ​രു​ടെ പ്ര​ക​ട​ന​വും മി​ക​വും വി​ല​യി​രു​ത്തി​യാ​ൽ ഇ​ത്ത​വ​ണ ബ്ര​സീ​ൽ ക​പ്പ​ടി​ക്കു​മെ​ന്നു ത​ന്നെ​യാ​ണ് ബ്ര​സീ​ൽ ആ​രാ​ധ​ക​രു​ടെ ഉ​റ​ച്ച​വി​ശ്വാ​സം. ബ്ര​സീ​ൽ അ​ഞ്ചു ത​വ​ണ ജേ​താ​ക്ക​ളാ​യി​ട്ടു​ണ്ട് 1958, 1962, 1970, 1994, 2002 വ​ർ​ഷ​ങ്ങ​ളി​ലെ വി​ജ​യി​ക​ളാ​ണ് ബ്ര​സീ​ൽ.

ക​ഴി​ഞ്ഞ ബ്ര​സീ​ൽ ലോ​ക​ക​പ്പ് ഫു​ട്ബോ​ളി​ൽ ജ​ർ​മ​നി ബ്ര​സീ​ലി​നെ സെ​മി​ഫൈ​ന​ലി​ൽ ഒ​ന്നി​നെ​തി​രേ ഏ​ഴു ഗോ​ളു​ക​ൾ​ക്കു തോ​ൽ​പ്പി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ മു​റി​വു​ണി​ക്കി​യാ​ണ് ബ്ര​സീ​ലി​ന്‍റെ ഇ​ത്ത​വ​ണ​ത്തെ വ​ര​വെ​ന്നു ആ​രാ​ധ​ക​ർ പ​റ​യു​ന്നു. ബ്ര​സീ​ൽ സെ​മി​യി​ൽ തോ​റ്റ​തോ​ടെ ഫൈ​ന​ലി​ൽ അ​ർ​ജ​ന്‍റീ​ന​യും തോ​ൽ​ക്ക​ണ​മെ​ന്നു ആ​ഗ്ര​ഹി​ച്ച ബ്ര​സീ​ൽ ആ​രാ​ധ​ക​രും ഏ​റെ​യു​ണ്ടാ​യി​രു​ന്നു.

അ​ർ​ജ​ന്‍റീ​ന ഫാ​ൻ​സും ബ്ര​സീ​ൽ ഫാ​ൻ​സും ത​മ്മി​ലു​ള്ള വൈ​ര​മാ​ണി​തി​നു കാ​ര​ണം. ഒ​ടു​വി​ൽ ഫൈ​ന​ലി​ൽ അ​ർ​ജ​ന്‍റീ​ന​യെ​യും തോ​ൽ​പി​ച്ച് ജ​ർ​മ​നി ജേ​താ​ക്ക​ളാ​യി. ഇ​ത്ത​വ​ണ ബ്ര​സീ​ലി​ന്‍റെ പു​തു​മു​ഖ​ങ്ങ​ൾ ത​ക​ർ​ക്കു​മെ​ന്നാ​ണ് ആ​രാ​ധ​ക​ർ പ​റ​യു​ന്ന​ത്. പ​രി​ക്കു​മാ​റി നെ​യ്മ​ർ തി​രി​ച്ചു​വ​രു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ബ്ര​സീ​ലി​ന്‍റെ ആ​രാ​ധ​കൂ​ട്ട​ങ്ങ​ൾ.

കു​ടീ​ന്യോ, ഗ്ര​ബി​യേ​ൽ ജീ​സ​സ്, ഡാ​നി ആ​ൽ​വ​സ്, വി​ല്യ​ൻ, തി​യാ​ഗോ സി​ൽ​വ, റോ​ബ​ർ​ട്ടോ ഫി​ർ​മി​നോ തു​ട​ങ്ങി​യ താ​ര​ങ്ങ​ൾ ശ​ക്ത​രാ​ണെ​ന്നു താ​ഴെ​ചി​ന​യി​ലെ ബ്ര​സീ​ൽ ആ​രാ​ധ​ക​ർ പ​റ​യു​ന്നു. അ​തു​കൊ​ണ്ടു ത​ന്നെ ന​ന്നാ​യി ക​ളി​ച്ചാ​ൽ ബ്ര​സീ​ൽ ജേ​താ​ക്ക​ളാ​കു​മെ​ന്നു ചെ​റു​മു​ക്ക് വെ​സ്റ്റി​ലെ ക​ടു​ത്ത ബ്ര​സീ​ൽ ആ​രാ​ധ​ക​നാ​യ പ​ച്ചാ​യി അ​സ്ഹ​റു​ദീ​ൻ പ​റ​ഞ്ഞു.

Related posts