ഇ​ൻ​ഷ്വ​റ​ൻ​സ് ക​മ്പനി​യെ വ​ഞ്ചി​ച്ച്  ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ യു​വ​തി അ​റ​സ്റ്റി​ൽ;  ഷീബയുടെ തട്ടിപ്പിന്‍റെ രീതികണ്ട് കമ്പനിക്കാർ ഞെട്ടി

ക​ണ്ണൂ​ർ: ഇ​ൻ​ഷ്വ​റ​ൻ​സ് ക​ന്പ​നി​യെ വ​ഞ്ചി​ച്ച് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ യു​വ​തി അ​റ​സ്റ്റി​ൽ. യു​ണൈ​റ്റ​ഡ് ഇ​ൻ​ഷ്വ​റ​ൻ​സ് ക​ന്പ​നി കാ​ൾ​ടെ​ക്സ് ബ്രാ​ഞ്ചി​ലെ ജീ​വ​ന​ക്കാ​രി​യും എ​ള​യാ​വൂ​ർ സൗ​ത്തി​ലെ പു​തി​യ തോ​ട്ട​ത്തി​നു സ​മീ​പം ഒ​ട്ടും​ചാ​ലി​ൽ ടി. ​ഷീ​ബ (38)യെ​യാ​ണ് ക​ണ്ണൂ​ർ ടൗ​ൺ എ​സ്ഐ ശ്രീ​ജി​ത്ത് കൊ​ടേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ്ചെ​യ്ത​ത്. യു​ണൈ​റ്റ​ഡ് ഇ​ൻ​ഷ്വ​റ​ൻ​സ് ക​ന്പ​നി​യി​ലെ സീ​നി​യ​ർ മാ​നേ​ജ​ർ സ​ജീ​വി​ന്‍റെ പ​രാ​തി​പ്ര​കാ​ര​മാ​ണ് യു​വ​തി അ​റ​സ്റ്റി​ലാ​യ​ത്.

ഇ​രി​ട്ടി വ​ള്ളി​ത്തോ​ട് സ്വ​ദേ​ശി​യാ​യ ഷ​ഫീ​ഖ് വാ​ങ്ങി​യ കെ​എ​ൽ 13 ഇ​സ​ഡ് 0735 എ​ന്ന ന​ന്പ​ർ കാ​റി​ന്‍റെ ഇ​ൻ​ഷ്വ​റ​ൻ​സ് അ​ട​യ്ക്കാ​ൻ വേ​ണ്ടി ഇ​രി​ട്ടി​യി​ലെ യു​ണൈ​റ്റ​ഡ് ഇ​ൻ​ഷ്വ​റ​ൻ​സ് ക​ന്പ​നി​യു​ടെ ബ്രാ​ഞ്ചി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് ത​ട്ടി​പ്പി​നെ​ക്കു​റി​ച്ച​റി​യു​ന്ന​ത്.2017-18 കാ​ല​യ​ള​വി​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് തു​ക അ​ട​ച്ചി​ട്ടി​ല്ലെ​ന്ന് ഇ​ൻ​ഷ്വ​റ​ൻ​സ് ക​ന്പ​നി പ​റ​ഞ്ഞ​പ്പോ​ൾ ഈ ​തു​ക താ​ൻ ക​ണ്ണൂ​ർ കാ​ൾ​ടെ​ക്സ് ബ്രാ​ഞ്ചി​ലെ യു​ണൈ​റ്റ​ഡ് ഇ​ൻ​ഷ്വ​റ​ൻ​സ് ജീ​വ​ന​ക്കാ​രി​യാ​യ ഷീ​ബ​യു​ടെ പ​ക്ക​ൽ അ​ട​ച്ച​താ​യി ജീ​വ​ന​ക്കാ​രോ​ട് പ​റ​ഞ്ഞു.

തു​ട​ർ​ന്ന് ഇ​ൻ​ഷ്വ​റ​ൻ​സ് പേ​പ്പ​ർ ക​ണ്ട​പ്പോ​ഴാ​ണ് ത​ട്ടി​പ്പി​നെ​ക്കു​റി​ച്ച് അ​റി​യു​ന്ന​ത്.പ​ത്ത് വ​ർ​ഷ​മാ​യി യു​ണൈ​റ്റ​ഡ് ഇ​ന്ത്യ ഇ​ൻ​ഷ്വ​റ​ൻ​സ് ക​ന്പ​നി​യു​ടെ കാ​ൽ​ടെ​ക്സ് ബ്രാ​ഞ്ചി​ൽ പോ​ർ​ട്ട​ർ ഓ​ഫീ​സ​റാ​യി ജോ​ലി ചെ​യ്തു​വ​രി​ക​യാ​ണ് ഷീ​ബ. മൂ​ന്നു​വ​ർ​ഷ​മാ​യി ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ഇ​ൻ​ഷ്വ​റ​ൻ​സ് തു​ക അ​ട​യ്ക്കാ​തെ ത​ട്ടി​പ്പ് ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു.

ഉ​പ​ഭോ​ക്താ​ക്ക​ളി​ൽ​നി​ന്ന് പ​ണം വാ​ങ്ങി​യ​ശേ​ഷം ഇ​ൻ​ഷ്വ​റ​ൻ​സ് ക​ന്പ​നി​യു​ടെ സൈ​റ്റി​ൽ​പോ​യി ക​ന്പ​നി അ​ക്കൗ​ണ്ട് ഓ​പ്പ​ൺ ചെ​യ്യും. ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ പേ​രും ഡീ​റ്റെ​ൽ​സു​മെ​ല്ലാം ന​ൽ​കി​യ ശേ​ഷം സ​ബ്മി​റ്റ് ചെ​യ്യാ​തെ സേ​വ് ചെ​യ്യും. എ​ന്നി​ട്ട് അ​തി​ന്‍റെ പ്ര​ന്‍റ് എ​ടു​ത്തി​ട്ട് അ​തി​ൽ കോ​ർ​ട്ട് ഫീ ​സ്റ്റാ​ന്പൊ​ട്ടി​ച്ച് ഇ​ൻ​ഷ്വ​റ​ൻ​സ് പേ​പ്പ​ർ ന​ൽ​കും.

ഷി​യ ബ​സ് ഉ​ട​മ മു​ഹ​മ്മ​ദ് ശി​ഹാ​ബ് ഇ​ബ്രാ​ഹി​ന്‍റെ ബി​എം​ഡ​ബ്ല്യു കാ​റി​ന്‍റെ ഇ​ൻ​ഷ്വ​റ​ൻ​സ് അ​ട​യ്ക്കാ​നു​ള്ള 45,219 രൂ​പ​യും ത​ട്ടി​യെ​ടു​ത്തു. ഷീ​ബ ന​ട​ത്തി​യ കൂ​ടു​ത​ൽ പ​ണം ത​ട്ടി​പ്പു​ക്ക​ളെ​ക്കു​റി​ച്ച് പോ​ലീ​സ് അ​ന്വേ​ഷി​ച്ചു വ​രി​ക​യാ​ണ്.

Related posts