റേഡിയോ ജോക്കി കൊലക്കേസിലെ പ്രതികള്‍ക്കെല്ലാം ചിക്കന്‍പോക്‌സ്! ചോദ്യം ചെയ്താല്‍ ചിക്കന്‍ പോക്‌സ് പടരുമെന്ന ആശങ്കയില്‍ കുഴങ്ങി പോലീസ്; അവസാനം അന്വേഷണസംഘം എടുത്ത തീരുമാനമിങ്ങനെ

റേഡിയോ ജോക്കി കൊലക്കേസില്‍ അലിഭായിയെ അറസ്റ്റ് ചെയ്തതോടെ പോലീസ് കുറച്ചൊന്നാശ്വസിച്ചു. എന്നാല്‍ അതിപ്പോള്‍ അതിലും വലിയ തലവേദനയാണ് പോലീസിന് വരുത്തി വച്ചിരിക്കുന്നത്. ചിക്കന്‍ പോക്‌സാണ് വില്ലനായിരിക്കുന്നത്.

സംഭവം മറ്റൊന്നുമല്ല, ഖത്തറില്‍ നിന്ന് അലിഭായി പറന്നിറങ്ങിയത് ചിക്കന്‍ പോക്‌സുമായാണ്. മുഖത്തും ദേഹത്തുമെല്ലാം വടുക്കളുണ്ട്. മരുന്ന് കഴിക്കുന്നുണ്ടെന്ന് തുറന്ന് പറയുകയും ചെയ്തു. ഇതോടെ അന്വേഷണ ഉദ്യോഗസ്ഥര്‍ ഞെട്ടി. ഇനി എങ്ങിനെ ചോദ്യം ചെയ്യും? ചോദ്യം ചെയ്താല്‍ ചിക്കന്‍ പോക്‌സ് പകരുമോ? ചോദ്യം ചെയ്യാതെ എങ്ങനെ കേസ് തെളിയിക്കും…? ഇതെല്ലാമായിരുന്നു അവരെ വലച്ച ചോദ്യങ്ങള്‍.

അടുത്ത വാര്‍ത്ത കേട്ട് പോലീസുകാര്‍ വീണ്ടും ഞെട്ടി. അലിഭായിക്ക് മാത്രമല്ല, ഈ കേസില്‍ ഇപ്പോള്‍ പിടിച്ചിരിക്കുന്ന രണ്ട് പ്രതികള്‍ക്ക് കൂടി ചിക്കന്‍ പോക്‌സാണ്. സ്വാതി സന്തോഷിനും യാസിന്‍ അബൂബക്കറിനും. ഇതോടെ കേസ് അന്വേഷിക്കുന്നവരെയെല്ലാം ചിക്കന്‍ പോക്‌സ് കീഴടക്കുമെന്ന ആശങ്ക സജീവമായി.

പക്ഷെ കോടതിയില്‍ ഹാജരാക്കും മുന്‍പ് ചോദ്യം ചെയ്യലും തെളിവെടുപ്പുമെല്ലാം പൂര്‍ത്തിയാക്കേണ്ടതിനാല്‍ ചിക്കന്‍ പോക്‌സ് ഭീതിമാറ്റിവച്ച് പ്രതിയുമായി അടുത്തിടപഴകുക തന്നെയാണ് അന്വേഷണസംഘമെന്നാണറിയുന്നത്.

 

Related posts