മുംബൈ: ഹൗസിംഗ് ഡവലപ്മെന്റ് ഫിനാൻസ് കോർപറേഷൻ (എച്ച്ഡിഎഫ്സി) നാലരവർഷത്തിനുശേഷം ഭവനവായ്പയുടെ പലിശ കൂട്ടി. 30 ലക്ഷം രൂപവരെയുള്ള വായ്പകൾക്ക് 0.05 ശതമാനവും 30 ലക്ഷത്തിനു മുകളിലുള്ളവയ്ക്ക് 0.20 ശതമാനവുമാണ് വർധന. 2013 ഡിസംബറിനു ശേഷമുള്ള ആദ്യവർധനയാണിത്.
30 ലക്ഷം രൂപ വരെയുള്ള വായ്പയ്ക്ക് ഇനി 8.45 ശതമാനമാകും പലിശ. 30 ലക്ഷം മുതൽ 75 ലക്ഷം വരെ 8.60 ശതമാനവും അതിനു മുകളിൽ 8.70 ശതമാനവുമാകും നിരക്ക്. സ്ത്രീകൾക്ക് 0.05 ശതമാനം ഇളവുണ്ട്. രാജ്യത്തെ ഏറ്റവും വലിയ ഭവനവായ്പാ സ്ഥാപനമാണ് എച്ച്ഡിഎഫ്സി.