കെഎസ്ആർടിസിയുടെ തലപ്പത്ത് അഴിച്ചുപണി; എ.ഹേമചന്ദ്രനെ മാറ്റി; തലപ്പത്ത് ടോമിൻ തച്ചങ്കരി

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ തലപ്പത്ത് അഴിച്ചുപണി. എംഡി സ്ഥാനത്തു നിന്ന് ഡിജിപി എ.ഹേമചന്ദ്രനെ മാറ്റി. ഡിജിപി ടോമിൻ.ജെ.തച്ചങ്കരിയാണ് പുതിയ കെഎസ്ആർടിസി എംഡി. ഹേമചന്ദ്രന് അഗ്നിശമന സേനാവിഭാഗത്തിന്‍റെ ചുമതലയാണ് നൽകിയത്.

നഷ്‌ടത്തിലായിരുന്ന മാര്‍ക്കറ്റ്‌ ഫെഡ്‌, കേരള ബുക്‌സ്‌ ആന്‍ഡ്‌ പബ്ലിഷിംഗ് സൊസൈറ്റി, കണ്‍സ്യൂമര്‍ഫെഡ്‌ എന്നിവിടങ്ങളില്‍ മാനേജിങ്‌ ഡയറക്‌ടറായി ചുമതലയേറ്റ തച്ചങ്കരി ഇവയെ ലാഭത്തിലാക്കിയെന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ കെഎസ്ആർ‌ടിസിയുടെ തലപ്പത്ത് എത്തിച്ചതെന്നാണ് സൂചന.

സുശീല്‍ ഖന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്‌ഥാനത്തില്‍ കെഎസ്ആർടിസിയെ അഴിച്ചുപണിയാനുള്ള തയാറെടുപ്പുകൾ നടക്കുന്നതിനിടെയാണ് സര്‍ക്കാരിന്‍റെ പുതിയ തീരുമാനം.

Related posts