മാ​പ്പു​പ​റ​ഞ്ഞു ജാ​മ്യവും; യു​വ​ന​ടി​യെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ച ഇരുപത്തിയൊന്നുകാരൻ അ​റ​സ്റ്റി​ൽ; സം​ഭ​വ സ​മ​യ​ത്ത് പ്ര​തി മ​ദ്യ​ല​ഹ​രി​യിലെന്ന് പോ​ലീ​സ്

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട്ട് യു​വ​ന​ടി​യെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. ഗോ​ത​ന്പ് റോ​ഡ് ചേ​ലാം​കു​ന്ന് സ്വ​ദേ​ശി മ​നു അ​ർ​ജു​നാ​ണ് (21) പി​ടി​യി​ലാ​യ​ത്.

തി​ങ്ക​ളാ​ഴ്ച മു​ക്ക​ത്ത് പു​തു​താ​യി ആ​രം​ഭി​ച്ച സ്ഥാ​പ​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​നെ​ത്തി​യ​പ്പോ​ഴാ​ണ് യു​വ​ന​ടി​യെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ച​ത്. ഇ​തേ​തു​ട​ർ​ന്ന് യു​വ​ന​ടി മു​ക്കം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ വീ​ട്ടി​ൽ​നി​ന്നാ​ണ് മ​നു​വി​നെ പി​ടി​കൂ​ടി​യ​ത്. സം​ഭ​വ സ​മ​യ​ത്ത് പ്ര​തി മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​യു​ന്നു.

അ​റ​സ്റ്റി​ലാ​യ പ്ര​തി ഫോ​ണി​ൽ യു​വ​ന​ടി​യോ​ടു മാ​പ്പ് പ​റ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് മ​നു​വി​നെ ജാ​മ്യം ന​ൽ​കി വി​ട്ട​യ​ച്ചു.

Related posts