കല്യാണം കഴിഞ്ഞിട്ടും എന്തിന് ചുംബനസീനില്‍ അഭിനയിക്കുന്നു? പത്രക്കാരനോട് കലിച്ച് സാമന്ത

പത്രക്കാരും സിനിമ താരങ്ങളും തമ്മില്‍ പലപ്പോഴും ഉരസലുകള്‍ നടക്കാറുണ്ട്. അത്തരത്തിലൊരു ഉരസലിന് സാമന്ത കുറിക്കു കൊള്ളുന്ന മറുപടി നല്കുകയും ചെയ്തു. തന്റെ സിനിമയിലെ ലിപ് ലോക്ക് സീനുകളെക്കുറിച്ച് പത്രലേഖകന്റെ ചോദ്യമാണ് സാമന്തയെ പ്രകോപിപ്പിച്ചത്. പത്രക്കാരന്റെ ചോദ്യത്തിന് സാമന്ത മറുചോദ്യം എറിഞ്ഞു.

എന്തുകൊണ്ട് നിങ്ങള്‍ ഈ ചോദ്യ വിവാഹിതരായ നായികമാരോട് മാത്രം ചോദിക്കുന്നു. വിവാഹിതരായ പുരുഷന്മാരും ലിപ് ലോക്ക് രംഗങ്ങളില്‍ അഭിനയിക്കുന്നുണ്ടല്ലൊ അവരോടെന്തെ ആരും ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നില്ല എന്നതായിരുന്നു സാമന്തയുടെ മറുചോദ്യം. സാമന്തയുടെ രംഗസ്ഥലം എന്ന ചിത്രത്തിലെ ലിപ് ലോക്ക് രംഗത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യം.

സിനിമയുടെ സംവിധായകന്‍ സീന്‍ വിവരിച്ചതിന് ശേഷം ചുംബനം വേണമോ വേണ്ടയോ എന്ന് സാമന്തക്ക് തീരുമാനിക്കാം എന്നാണ് പറഞ്ഞത്. രംഗത്തിന്റെ പൂര്‍ണ്ണതക്ക് അത് ആശ്യമായതിനാല്‍ താന്‍ സ്വന്തം ഇഷ്ടപ്രകാരം തന്നെയാണ് ചുംബനരംഗത്തില്‍ അഭിനയിച്ചത്. എന്നാല്‍ ഇത് ലിപ് ലോക്ക് ആയിരുന്നില്ല എന്നും കവിളില്‍ നല്‍കിയ ചുംബനമാണ് പിന്നീട് ലിപ് ലോക്കാക്കി മാറ്റിയത് എന്നും സാമന്ത തന്നെ വ്യക്തമാക്കി.

 

Related posts