പകര്‍പ്പാവകാശം നിയമം, കലവൂരിന്റെ അപേക്ഷ കോടതി കേട്ടു! മഞ്ജുവിന്റെ മോഹന്‍ലാലിനു സ്റ്റേ; കലവൂര്‍ രവികുമാറിന്റെ ഹര്‍ജിയില്‍ തൃശൂര്‍ ജില്ലാ കോടതിയുടേതാണ് ഉത്തരവ്

തൃ​ശൂ​ർ: സാ​ജി​ദ് യ​ഹി​യ സം​വി​ധാ​നം ചെ​യ്ത മോ​ഹ​ൻ​ലാ​ൽ എ​ന്ന ചി​ത്ര​ത്തി​ന്‍റെ റി​ലീ​സി​നു സ്റ്റേ. ​സം​വി​ധാ​യ​ക​നും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ ക​ല​വൂ​ർ ര​വി​കു​മാ​റി​ന്‍റെ ഹ​ർ​ജി​യി​ൽ തൃ​ശൂ​ർ ജി​ല്ലാ കോ​ട​തി​യു​ടേ​താ​ണ് ഉ​ത്ത​ര​വ്.

“മോ​ഹ​ൻ​ലാ​ലി​നെ എ​നി​ക്കി​പ്പോ​ൾ ഭ​യ​ങ്ക​ര പേ​ടി​യാ​ണ്’ എ​ന്ന ത​ന്‍റെ ക​ഥാ​സ​മാ​ഹാ​ര​ത്തെ അ​നു​ക​രി​ച്ചാ​ണ് ചി​ത്രം ഒ​രു​ക്കി​യി​രി​ക്കു​ന്ന​തെ​ന്നാ​ണ് ക​ല​വൂ​രി​ന്‍റെ ആ​രോ​പ​ണം. പ​ക​ർ​പ്പാ​വ​കാ​ശം നി​യ​മം അ​നു​സ​രി​ച്ചാ​ണ് ക​ല​വൂ​ർ കോ​ട​തി​യെ സ​മീ​പി​ച്ച​ത്. 2005ൽ ​പ്ര​സി​ദ്ധീ​ക​രി​ച്ച ക​ഥ​യാ​ണി​ത്. 2006ൽ ​പു​സ്ത​ക​രൂ​പ​ത്തി​ൽ ആ​ദ്യ എ​ഡി​ഷ​ൻ പു​റ​ത്തി​റ​ക്കി. 2012 ൽ ​ര​ണ്ടാ​മ​ത്തെ എ​ഡി​ഷ​നും ഇ​റ​ക്കി​യെ​ന്നാ​ണ് ക​ല​വൂ​ർ പ​റ​യു​ന്ന​ത്.

മ​ഞ്ജു വാ​ര്യ​ർ, ഇ​ന്ദ്ര​ജി​ത്ത് സു​കു​മാ​ര​ൻ തു​ട​ങ്ങി​യ​വ​രാ​ണ് മോ​ഹ​ൻ​ലാ​ലി​ൽ പ്ര​ധാ​ന​വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന​ത്. മോ​ഹ​ൻ​ലാ​ൽ ആ​രാ​ധി​ക​യാ​യ മീ​നൂ​ട്ടി എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ചി​ത്ര​ത്തി​ൽ മ​ഞ്ജു അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഈ ​മാ​സം പ​തി​മൂ​ന്നി​നാ​ണ് ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്.

Related posts