അമ്മയുടെ മാറിലെ ചൂടേറ്റു കിടന്നുറങ്ങാൻ കൊച്ചുകുട്ടികൾക്കു സൗകര്യമൊരുക്കി എയർ ന്യൂസിലൻഡ് വിമാനക്കന്പനി. സ്കൈ കൗച്ച് എന്ന പേരിൽ കന്പനി അവതരിപ്പിച്ചിരിക്കുന്ന സീറ്റിംഗ് സംവിധാനത്തിൽ കുഞ്ഞുങ്ങൾക്കും അമ്മമാർക്കും ഒരുമിച്ച് കിടന്നുറങ്ങാനാകും.
ഉറക്കം കൂടുതൽ സുഖകരമാക്കാൻ തലയിണകളും കന്പനി നല്കുന്നുണ്ട്. അമ്മയ്ക്കും കുട്ടിക്കും മാത്രമല്ല ദന്പതികൾക്കും ഈ സംവിധാനമൊരുക്കുന്നുണ്ട്. അന്യയാത്രക്കാർക്ക് ഈ സീറ്റുകളുള്ള ഭാഗത്തേക്കു പ്രവേശനവുമുണ്ടായിരിക്കില്ല. വിമാനത്തിൽ കിടന്നുപോകാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി ഇക്കാര്യം അറിയിക്കണമെന്നുമാത്രം.